കവര്‍ച നടന്ന വീട്ടിലെ തൊണ്ടി സാധനങ്ങള്‍ കണ്ടെടുത്തു
Oct 12, 2012, 15:52 IST
പയ്യന്നൂര്‍: റിട്ട. അധ്യാപകന് കെ. നാരായണന്റെ വീട് കുത്തിത്തുറന്ന് കവര്‍ച ചെയ്ത സാധനങ്ങള്‍ കണ്ടെടുത്തു. വെള്ളൂര്‍ പാലത്തറയിലെ കുറ്റിക്കാട്ടില്‍ നിന്നും, വാടക ക്വാര്‍ടേഴ്സില്‍ നിന്നുമാണ് സാധനങ്ങള്‍ കണ്ടെടുത്തത്. കേസിലെ പ്രതികളായ തൃക്കരിപ്പൂരില്‍ വാടക ക്വാര്‍ടേഴ്സില്‍ താമസിക്കുന്ന ധനേഷ് (22), കാഞ്ഞങ്ങാട് അമ്പലത്തറയിലെ ബഷീര്‍ എന്ന ആക്രി ബഷീര്‍(31) എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് തൊണ്ടിമുതലുകള്‍ കാട്ടില്‍ ഒളിപ്പിച്ചുവെച്ചതായി വെളിപ്പെടുത്തിയത്. ഇരിക്കൂര്‍ പോലീസിന്റെ പിടിയിലായ പ്രതികളെ പയ്യന്നൂര്‍ പോലീസാണ് ചോദ്യം ചെയ്തത്.
പൂട്ടിയിട്ട വീട് കമ്പിപ്പാര ഉപയോഗിച്ച് തുറന്ന് ഫ്രിഡ്ജ്, ഇന്‍ഡക്ഷന്‍ കുക്കര്‍, നിലവിളക്ക്, കിണ്ടി, ഓട്ടുപറ എന്നിവയാണ് കവര്‍ന്നത്. ഫ്രിഡ്ജും, ഇന്‍ഡക്ഷന്‍ കുക്കറും തൃക്കരിപ്പൂരിലെ വാടക ക്വാര്‍ടേഴ്സില്‍ നിന്നും ബാക്കിയുള്ളവ വെള്ളൂര്‍ പാലത്തറയിലെ കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തി. വാഹനത്തിലാണ് ഇവര്‍ കവര്‍ച നടത്താന്‍ ചെല്ലാറുള്ളത്. പ്രതികളെ വെള്ളിഴാഴ്ച കോടതിയില്‍ ഹാജരാക്കും.

Keywords : House-robbery, Payyannur, Teacher, Kanhangad, Ambalathara, Police, Vehicle, Kerala