പറമ്പില്‍ അതിക്രമിച്ച് നാളികേരങ്ങള്‍ കടത്തിയ ദമ്പതികള്‍ക്കും മകള്‍ക്കുമെതിരെ കേസ്
Feb 29, 2012, 16:34 IST
കാഞ്ഞങ്ങാട്: സ്ഥല പ്രശ്‌നത്തിന്റെ പേരില്‍ വീട്ടു പറമ്പില്‍ അതിക്രമിച്ച് കടന്ന് നാളികേരങ്ങള്‍ കടത്തി ക്കൊണ്ടുപോകുകയും അസഭ്യം പറയുകയും ചെയ്തുവെന്ന പരാതിയില്‍ ദമ്പതികള്‍ക്കും മകള്‍ക്കുമെതിരെ കേസെടുക്കാന്‍ കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കി.
ബാര വടക്കെ കരയിലെ ദാമോദര ആചാരിയുടെ മകന്‍ ബി.മധുവിന്റെ (32) പരാതിപ്രകാരം ബാര നാഗത്തിങ്കാലിലെ എന്‍.ഗണപതി(58), ഭാര്യ തങ്കമണി(45), മകള്‍ ചന്ദ്രമണി(27) എന്നിവര്‍ക്കെതിരെ കേസെടുക്കാനാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് (2) കോടതി ബേക്കല്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയത്. ഫെബ്രുവരി 25ന് വൈകുന്നേരം 6 മണിക്ക് ഗണപതിയും ഭാര്യയും മകളും മധുവിന്റെ പറമ്പില്‍അതിക്രമിച്ച് കടന്ന് നാളികേരങ്ങളും മറ്റും കടത്തി ക്കൊണ്ടുപോകുകയും ഇതിനെ ചോദ്യം ചെയ്തപ്പോള്‍ മധുവിനെ അസഭ്യം പറയുകയും ചെ യ്തുവെന്നാണ് പരാതി.
Keywords: case, Kanhangad, Kasaragod