city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ മനോജ് മരിച്ച കേസ് പോലീസ് എഴുതിത്തള്ളി

കാഞ്ഞങ്ങാട്: (www.kasargodvartha.com 05.07.2014) ബേക്കല്‍ തച്ചങ്ങാട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ മനോജ് കുമാര്‍ ഹര്‍ത്താല്‍ സംഘര്‍ഷഷത്തിനിടെ മരണപ്പെട്ട കേസ് പോലീസ് എഴുതിത്തള്ളി. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന അന്തിമ അന്വേഷണ റിപ്പോര്‍ട്ടാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്.

മജിസ്ട്രറ്റ്കോടതിയുടെ അനുമതിയോടെ കേസ് പോലീസ് എഴുതിത്തള്ളി. കേസ് എഴുതി തള്ളിയ പോലീസ് നടപടിക്കെതിരെ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.  2012 ആഗസ്ത് രണ്ടിനാണ് മനോജ് കുമാറിനെ തച്ചങ്ങാട് റോഡില്‍ വെച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മുസ്ലീം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മനോജിനെ അക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് സിപിഎം-ഡിവൈഎഫ്ഐ നേതൃത്വങ്ങള്‍ ആരോപിക്കുകയും ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള സമര പരിപാടികള്‍ നടത്തുകയും ചെയ്തിരുന്നു.

അസ്വാഭിവിക മരണത്തിനു കേസെടുത്ത ബേക്കല്‍ പോലീസ് പ്രദേശത്തെ ഏതാനും മുസ്ലീം ലീഗ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നുവെങ്കിലും പിന്നീട് വിട്ടയച്ചു. മനോജിന്റെ മരണം കൊലപാതകമാണെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നുള്ള നിലപാടില്‍ സി.പി.എം നേതൃത്വം ഉറച്ചു നില്‍ക്കുകയായിരുന്നു. ശാസ്ത്രീയമായ അന്വേഷണം നടത്തി കുറ്റക്കാരണെന്ന് കണ്ടെത്തിയാല്‍ മാത്രമെ പ്രതികളെ അറസ്റ്റ് ചെയ്യുകയുള്ളുവെന്ന നിലപാടിലായിരുന്നു പോലീസ്.
   
കാഞ്ഞങ്ങാട് എ.എസ്.പിയായിരുന്ന എച്ച്.മഞ്ചുനാഥയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസ് ഏറ്റെടുക്കുകയും ഊര്‍ജിതമായ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പരാതി ഉന്നയിച്ച മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മനോജിന്റെ മരണ സമയത്ത് തച്ചങ്ങാട്ടുണ്ടായിരുന്നില്ലെന്നു പോലീസ് കണ്ടെത്തി.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെന്നു ആരോപിക്കപ്പെട്ടവര്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് പോലീസ് കണ്ടെത്തിയത്. മനോജിന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ നടത്തിയ വിദഗ്ദ പോസ്റ്റ് മോര്‍ട്ടത്തിലും കണ്ടെത്തിയതോടെയാണ് കേസ് എഴുതിത്തള്ളാന്‍ പോലീസ് തീരുമാനിച്ചത്.

ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി പോലീസ് നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. മനോജിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിച്ച പോലീസ് നടപടി സ്റ്റേ ചെയ്യണമെന്ന് ഡി.വൈ.എഫ്.ഐ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. കണ്ണൂര്‍ ഷൂക്കൂര്‍ വധക്കേസില്‍ പി.ജയരാജനെ പ്രതിയാക്കി അറസ്റ്റു ചെയ്ത പോലീസ് നടപടി പ്രതിഷേധിച്ച് നടന്ന സംസ്ഥാന ഹര്‍ത്താലിനിടയിലായിരുന്നു മനോജ് മരണപ്പെട്ടത്.

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ മനോജ് മരിച്ച കേസ് പോലീസ് എഴുതിത്തള്ളി


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
42 വര്‍ഷം മുമ്പ് വയറ്റില്‍ തറച്ച അമ്പ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
Keywords:  Kanhangad, Died, Police, DYFI, Harthal, Case, Report, Postmortem Report, Court, Manoj, Arrest, Muslim League, Murder, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia