മദ്യപിച്ച് വാഹനമോടിച്ച പോലീസുകാരനെ എസ്‌ഐ പിടികൂടി
Aug 1, 2015, 13:30 IST
രാജപുരം: (www.kasargodvartha.com 01/08/2015) മദ്യപിച്ച് വാഹനമോടിച്ച പോലീസുകാരനെ എസ്.ഐ പിടികൂടി. ചിറ്റാരിക്കാല്‍ പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രാജനെയാണ് വെള്ളിയാഴ്ച രാത്രി കല്ലടുക്കത്ത് വെച്ച് രാജപുരം എസ്.ഐയും സംഘവും കയ്യോടെ പിടികൂടിയത്.
കല്ലടുക്കത്ത് വാഹന പരിശോധന നടത്തുകയായിരുന്നു എസ്.ഐയും സംഘവും. ഇതിനിടയിലാണ് അശ്രദ്ധമായി വാഹനം ഓടിച്ചു വരികയായിരുന്ന പോലീസുകാരന്റെ വണ്ടി ശ്രദ്ധയില്‍ പെട്ടത്. ഇതോടെ പോലീസുകാരനെ കയ്യോടെ പിടികൂടുകയായിരുന്നു.
സംഭവം സംബന്ധിച്ച് രാജപുരം പോലീസ് കേസെടുത്തു. ജില്ലാ പോലീസ് മേധാവിക്ക് റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്.

Keywords : Rajapuram, Police, Liquor, Kanhangad, Kasaragod, Kerala, Kalladukka, Rajan.