17 കാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ കര്‍ണാടകയില്‍ പോയ പോലീസ് തിരിച്ചെത്തി
Sep 2, 2013, 18:49 IST
കാഞ്ഞങ്ങാട്: ഗാര്‍ഡന്‍ വളപ്പിലെ 17 കാരിയെ തട്ടിക്കൊണ്ടു പോയി തടവില്‍ പാര്‍പിച്ച് പീഡിപ്പിച്ച കേസില്‍ പെണ്‍കുട്ടിയുമായി കര്‍ണാടകയില്‍ തെളിവെടുപ്പിന് പോയ പോലീസ് സംഘം തിരിച്ചെത്തി.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത് ബെല്ലാ കടപ്പുറത്ത് താമസിക്കുന്ന മുഹമ്മദലിയുടെ കര്‍ണാടക വീരാജ് പേട്ടയ്ക്കടുത്ത അയ്യങ്കേരിയിലെ തറവാട്ട് വീട്ടിലേക്കാണെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണത്തിനായി ഹോസ്ദുര്‍ഗ് അഡീഷണല്‍ എസ്.ഐ ടി.ജെ. ജോസ് വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ബിന്ദു എന്നിവര്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുമായി അയ്യങ്കേരിയിലെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. പെണ്‍കുട്ടിയോടൊപ്പം രക്ഷിതാക്കളുമുണ്ടായിരുന്നു.
പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി കാഞ്ഞങ്ങാട് രാജധാനി ജ്വല്ലറി കവര്‍ചാ കേസിലെ പ്രതി കൂടിയായ ബളാല്‍ അരീക്കരയിലെ ലത്തീഫ് എന്ന അബ്ദുള്‍ ലത്തീഫിന്റെ സുഹൃത്താണ് മുഹമ്മദലി. ഇയാളെയും കേസില്‍ പ്രതിയാക്കുമെന്ന് സൂചനയുണ്ട്. കഴിഞ്ഞ മാസം 14ന് അര്‍ദ്ധരാത്രിയാണ് ലത്തീഫ് ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ ബലമായി എടുത്ത് കാറില്‍ കയറ്റിക്കൊണ്ട് പോയത്. കാറോടിച്ച ബല്ലാ കടപ്പുറത്തെ എം.പി.ഷഫീര്‍ കേസില്‍ രണ്ടാം പ്രതിയാണ്.
Keywords: Police completes evidence collection on kidnap case, Kidnap, case, Police, Karnataka, Kerala, Kanhangad, Girl, Molestation, Parents, Car, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.