സപ്ലൈ ഓഫീസില്‍ അതിക്രമം കാണിച്ച പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു
Aug 31, 2012, 23:59 IST
കാഞ്ഞങ്ങാട്: സിവില്‍ സപ്ലൈസ് വകുപ്പിന്റെ നിയന്ത്രണത്തില്‍ കോട്ടച്ചേരി പെട്രോള്‍ ബങ്കിനടുത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ അതിക്രമിച്ച് കടന്ന് സാധനങ്ങള്‍ വലിച്ചുവാരിയിടുകയും മാനേജരെ ഭീഷണിപ്പെടുത്തുകയും ചെയ്ത പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു.
മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലെ പോലീസുകാരനായ മാവുങ്കാല്‍ സ്വദേശി എം എസ് ജോണിനെയാണ് ജില്ലാ പോലീസ് ചീഫ് അന്വേഷണ വിധേയമായി സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് നേരത്തെ കേസെടുത്തിരുന്നു.
ആഗസ്ത് 23 ന് സപ്ലൈകോയില്‍ രണ്ട് റേഷന്‍ കാര്‍ഡുകളുമായി ജോണ്‍ സാധനങ്ങള്‍ വാങ്ങാന്‍ ചെന്നിരുന്നു. ഒരു കാര്‍ഡ് പ്രകാരമുള്ള സാധനങ്ങള്‍ നല്‍കിയപ്പോള്‍ മറ്റേ കാര്‍ഡിലും സാധനങ്ങള്‍ വേണമെന്ന് ജോണ്‍ ആവശ്യപ്പെട്ടപ്പോള്‍ രണ്ട് കാര്‍ഡില്‍ ഒരാള്‍ക്ക് സാധനങ്ങള്‍ നല്‍കാനാകില്ലെന്ന് മാനേജര്‍ അറിയിച്ചു.
രണ്ട് കാര്‍ഡിലും സാധനങ്ങള്‍ നല്‍കാതെ ഇവിടെ നിന്ന് പോകില്ലെന്ന് വാശിപിടിച്ച ജോണ്‍ മാനേജര്‍ ഇതിന് വഴങ്ങാതിരുന്നതിനെ തുടര്‍ന്ന് കൂടുതല്‍ പ്രകോപിതനാകുകയും സാധനങ്ങള്‍ വലിച്ചെറിയുകയുമായിരുന്നു. കുടിച്ച് പൂസായ പോലീസുകാരന്റെ അതിക്രമം തടയാന്‍ ശ്രമിച്ച മാനേജരെ പോലീസുകാരന്‍ ബലമായി തള്ളിമാറ്റുകയുമുണ്ടായി. ഇതിന് മുമ്പും നിരവധി തവണ ആരോപണങ്ങള്‍ക്ക് വിധേയനായ വ്യക്തിയാണ് ജോണ്‍.

Keywords: Police, Suspension, Kanhangad, Kasaragod