വാറണ്ട് പ്രതി സ്റ്റേഷനില്‍ നിന്നും മുങ്ങി; മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍
Nov 26, 2012, 18:07 IST
കാഞ്ഞങ്ങാട്: പോലീസുകാരുടെ കണ്ണുവെട്ടിച്ച് വാറണ്ട് പ്രതി സ്റ്റേഷനില്‍ നിന്നും മുങ്ങി. മുങ്ങിയ പ്രതിയെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ പോലീസ് നാടകീയമായി പിടികൂടി. തിങ്കളാഴ്ച രാവിലെയാണ് ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ നാടകീയമായ സംഭവങ്ങള്‍ നടന്നത്.
ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ വാറണ്ട് പ്രതിയായ മീനാപ്പീസ് സ്വദേശി മുജീബാണ്(32) തിങ്കളാഴ്ച രാവിലെ ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ പോലീസുകാരുടെ കണ്ണുവെട്ടിച്ച് മുങ്ങിയത്.
സംശയകരമായ സാഹചര്യത്തില്‍ ഞായറാഴ്ച ഹൊസ്ദുര്‍ഗ് പോലീസിന്റെ പിടിയിലായ മുജീബിനെ ചോദ്യം ചെയ്തപ്പോള്‍ ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ യുവാവിന്റെ പേരില്‍ വാറണ്ട് ഉണ്ടെന്ന കാര്യം തിരിച്ചറിഞ്ഞു. പൊതുസ്ഥലത്ത് പരസ്യ മദ്യപാനത്തിലേര്‍പ്പെട്ടതിന്റെ പേരില്‍ ബേക്കല്‍ പോലീസ് പിടികൂടിയ മുജീബ് കോടതിയില്‍ ഹാജരാവാന്‍ വീഴ്ചവരുത്തിയതിന് കോടതിയുടെ അറസ്റ്റ് വാറണ്ട് നിലവിലുണ്ടായിരുന്നു. മുജീബിനെ കസ്റ്റഡിയിലെടുത്ത വിവരം ഹൊസ്ദുര്‍ഗ് പോലീസ് ബേക്കല്‍ പോലീസ് സ്റ്റേഷന് കൈമാറി.
തിങ്കളാഴ്ച രാവിലെ മുജീബിനെ കോടതിയില്‍ ഹാജരാക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. രാവിലെ മുജീബിന്റെ നിരവധി ബന്ധുക്കള്‍ പോലീസ് സ്റ്റേഷനിലെത്തിയിരുന്നു. ഇവരുമായി സംസാരിച്ചുകൊണ്ടിരിക്കെ യുവാവ് തന്ത്രപൂര്‍വം സ്റ്റേഷനില്‍ നിന്ന് മുങ്ങുകയായിരുന്നു. വാറണ്ട് പ്രതി മുങ്ങിയതോടെ അങ്കലാപ്പിലായ പോലീസ് മത്സ്യതൊഴിലാളി കൂടിയായ ഇയാളെ പിടികൂടാന്‍ തീരദേശത്ത് വലവിരിച്ചു.
യുവാവ് ഉപയോഗിക്കുന്ന രണ്ട് മൊബൈല്‍ ഫോണുകളെ പിന്തുടരാന്‍ ശ്രമിച്ചുവെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടര്‍ന്ന് യുവാവിനെ പിടികൂടാന്‍ പോലീസ് ആറംഗ പ്രതേ്യക സ്‌ക്വാഡിനെ നിയോഗിച്ചു. ഇവര്‍ നടത്തിയ മണിക്കൂറുകള്‍ നീണ്ട തിരച്ചലിനൊടുവില്‍ തിങ്കളാഴ്ച ഉച്ചയോടെ മുജീബിനെ കോട്ടച്ചേരി മത്സ്യമാര്‍ക്കറ്റിലെ രഹസ്യ സങ്കേതത്തില്‍ ഒളിച്ചിരിക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. യുവാവിനെ ഉച്ചക്ക് ശേഷം കോടതിയില്‍ ഹാജരാക്കി.

Keywords: Warrant, Accuse, Escape, Police station, Hosdurg, Kanhangad, Bekal, Arrest, Kasaragod, Kerala, Malayalam news, Police catches wanted man