ഹോട്ടലുടമയായ സ്ത്രീയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ജീവനക്കാരനെതിരെ കേസ്
Feb 14, 2012, 16:20 IST
കാഞ്ഞങ്ങാട്: ഹോട്ടലുടമയായ സ്ത്രീയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ഹോട്ടല്‍ ജീവനക്കാരനെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
തോയമ്മലില്‍ ജില്ലാശുപത്രിക്ക് സമീപം ഐശ്വര്യ ഹോട്ടല്‍ നടത്തുന്ന തോയമ്മലിലെ മാത്യുവിന്റെ ഭാര്യ ജയിനിനെ(40) മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിന് ഇതേ ഹോട്ടലിലെ ജീവനക്കാരനായ ചെറുപുഴ കോഴിച്ചാല്‍ സ്വദേശി ബെന്നിക്കെതിരെയാണ് കേസ്.
കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് സംഭവം. ജയിന്‍ ഹോട്ടലില്‍ ജില്ലാശുപത്രിയിലെ രോഗികള്‍ക്ക് വേണ്ടിയുള്ള ഭക്ഷണ സാധനങ്ങള്‍ പൊതിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് വൈദ്യുതി നിലച്ചിരുന്നു. ഈ അവസരം മുതലെടുത്ത് ബെന്നി തന്നെ കെട്ടിപ്പിടിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് ജയിന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ജയിന്‍ ബഹളം വെച്ചതോടെ ഭര്‍ത്താവ് മാത്യു ഓടിയെത്തുകയും ബെന്നിയെ തടയുകയുമായിരുന്നു. ഹോട്ടലില്‍ ജോലിയെടുത്ത വകയില്‍ നല്‍കാനുണ്ടായിരുന്ന 1500 രൂപ നല്‍കിയ ശേഷം ബെന്നിയെ തിരിച്ചയക്കുകയും ചെയ്തു. പിന്നീട് ബെന്നിയും ഭാര്യ ബീനയും വീണ്ടും ഐശ്വര്യ ഹോട്ടലിലെത്തി ജയിനെ അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. ബീനക്കെതിരെയും പോലീസ് കേസെടുത്തു.
Keywords: Rape Attempt, case, Kanhangad, Kasaragod