കറന്‍സിയില്‍ അശ്ലീലമെഴുതി അപമാനിക്കാന്‍ ശ്രമം
Jul 24, 2012, 17:00 IST
കാഞ്ഞങ്ങാട്: കറന്‍സി നോട്ടില്‍ അശ്ലീലമെഴുതി അപമാനിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. കോട്ടച്ചേരി ആവിക്കരയില്‍ ടൈലറിംഗ് കട നടത്തുന്ന കോട്ടപ്പാറയിലെ അഭയന് നല്കിയ പരാതിയില്‍ ആവിക്കരയിലെ ഡെന്നീസിനെതിരെയാണ് ഹൊസ്ദുര്‍ഗ്ഗ് പോലീസ് കേസെടുത്തത്.
പത്തുരൂപ നോട്ടില്‍ അശ്ലീലമെഴുതി അതിന്റെ താഴെ കടയുടമയുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ ചേര്‍ത്ത് വിതരണം ചെയ്ത് അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. അഭയന് ടൈലര്‍ കടയ്ക്ക് സമീപത്തെ ക്വാര്‍ട്ടേഴ്സില്‍ താമസിച്ചു വരികയായിരുന്ന ഡെന്നീസ് തോമസ്. ഇവര്‍ തമ്മിലുള്ള പൂര്‍വ്വ വൈരാഗ്യമാണ് സംഭവത്തിന് കാരണമെന്ന് പറയുന്നു.

Keywords: Kanhangad, Police, Case, Hosdurg.