കാഞ്ഞങ്ങാട് നഗരത്തില്‍ നിന്നും 54 വാഹനം പോലീസ് പിടികൂടി
Oct 12, 2012, 21:03 IST
കാഞ്ഞങ്ങാട്: കൃത്യമായ രേഖകളോ, ലൈസന്‍സോ ഇല്ലാതെയും മദ്യപിച്ചും കാഞ്ഞങ്ങാട് നഗരത്തില്‍ ഓടിച്ച 46 ബൈക്കും എട്ട് കാറും ഹൊസ്ദുര്‍ഗ് സിഐ കെ വി വേണുഗോപാലനും എസ്‌ഐ ഇ വി സുധാകരനും ചേര്‍ന്ന് പിടികൂടി.
ബുധനാഴ്ച വൈകിട്ട് നാലിനും ഒമ്പതിനുമിടയില്‍ നഗരത്തില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും വാഹനങ്ങള്‍ പിടികൂടിയത്. വിവിധ വകുപ്പുപ്രകാരം വാഹനങ്ങള്‍ ഓടിച്ചവരുടെ പേരില്‍ കേസെടുത്തു.
Keywords: 54 Vehicle, Police, Custody, Kanhangad Town, Kasaragod, Kerala, Malayalam news