ബി.ജെ.പിയുടെ ജനശക്തി യാത്രയ്ക്കിടെ സിപിഎം പരിപാടി പോലീസ് ഇടപെട്ട് തടഞ്ഞു
Sep 24, 2014, 13:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24.09.2014) ബി.ജെ.പിയുടെ ജനശക്തി യാത്രയ്ക്കിടെ സിപിഎം നിയന്ത്രണത്തിലുള്ള ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്താനിരുന്ന പരിപാടി പോലീസ് ഇടപെട്ട് തടഞ്ഞു. തൃക്കരിപ്പൂര്‍ നടക്കാവില്‍ ചൊവ്വാഴ്ച രാത്രിയാണ് ബി.ജെ.പിയുടെ ജനശക്തി യാത്രാ സ്വീകരണ പരിപാടിക്കിടെ സിപിഎം നിയന്ത്രണത്തിലുള്ള നെരൂദ ക്ലബ്ബിന്റെ പരിപാടി നടത്താന്‍ തീരുമാനിച്ചത്.
പിന്നീട് ബിജെപിയുടെ ജാഥ കഴിഞ്ഞാണ് സിപിഎമ്മിന്റെ പരിപാടി നടത്തിയത്.
രണ്ട് പരിപാടികള്‍ക്കും പോലീസ് അനുമതി നല്‍കിയിരുന്നു. ബി.ജെ.പിയുടെ ജാഥ 4.30ന് നടക്കാവിലെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ വൈകുന്നേരം ഏഴരമണിയോടെയാണ് ജാഥ നടക്കാവിലെത്തിയത്. സിപിഎമ്മിന്റെ പരിപാടി നിശ്ചയിച്ചതാകട്ടെ ആറ് മണിക്കും. പോലീസ് അനുമതിയുള്ളതിനാല്‍ ക്ലബ്ബിന്റെ പരിപാടി ആരംഭിക്കുന്നതിന് മുന്നോടിയായി ഉച്ചത്തില്‍ ഗാനം വെച്ചതോടെ പോലീസെത്തി മൈക്ക് സെറ്റ് ഓഫ് ചെയ്യുകയായിരുന്നു.
പിന്നീട് ബിജെപിയുടെ ജാഥ കഴിഞ്ഞാണ് സിപിഎമ്മിന്റെ പരിപാടി നടത്തിയത്.
Keywords : BJP, CPM, Programme, Kanhangad, Police, Janashakthi Yatra.