വാഹന പരിശോധനയ്ക്കിടെ എസ്.ഐക്ക് നേരെ ആക്രമണം; പ്രതി ഒളിവില്‍
Dec 20, 2014, 08:36 IST
രാജപുരം: (www.kasargodvartha.com 20.12.2014) വാഹന പരിശോധന നടത്തുകയായിരുന്ന രാജപുരം എസ്.ഐ വി.വി രാജീവന് നേരെ അര്‍ധരാത്രി ആക്രമണം. വെള്ളിയാഴ്ച രാത്രി 12 മണിയോടെ രാജപുരം ടൗണില്‍ വാഹന പരിശോധന നടത്തുകയായിരുന്ന എസ്‌ഐ വി.വി രാജീവന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അമിത വേഗതയില്‍ ഓടിച്ചു വരികയായിരുന്ന വാഹനം തടഞ്ഞപ്പോള്‍ പുറത്തിറങ്ങിയ പാണത്തൂര്‍ സ്വദേശിയായ അഗസ്റ്റിന്‍ പ്രകോപിതനായി എസ്‌ഐയെ ആക്രമിക്കുകയും തള്ളിവീഴ്ത്തുകയുമായിരുന്നു.
സംഭവത്തിന് ശേഷം അഗസ്റ്റിന്‍ വാഹനവുമായി കടന്നുകളഞ്ഞു. പോലീസിനെ ആക്രമിച്ചതിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും അഗസ്റ്റിനെതിരെ പോലീസ് കേസെടുത്തു. ഇതിന് മുമ്പും അഗസ്റ്റിനെ അമിത വേഗതയില്‍ വാഹനമോടിക്കുന്നതിനിടെ പോലീസ് പിടികൂടിയിരുന്നു. അതേസമയം പോലീസ് കേസെടുത്തതോടെ പ്രതി ഒളിവില്‍ പോയി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Rajapuram, Police, Attack, Kasaragod, Kanhangad, Case, Investigation, SI VV Rajeevan.
Advertisement:
File Photo |
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Rajapuram, Police, Attack, Kasaragod, Kanhangad, Case, Investigation, SI VV Rajeevan.
Advertisement: