city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാഞ്ഞങ്ങാട് നഗരത്തിലെ കവര്‍ച്ച തടയാന്‍ പൊലീസും വ്യാപാരികളും കൈകോര്‍ക്കുന്നു

കാഞ്ഞങ്ങാട് നഗരത്തിലെ കവര്‍ച്ച തടയാന്‍ പൊലീസും വ്യാപാരികളും കൈകോര്‍ക്കുന്നു
കാഞ്ഞങ്ങാട്: മഴക്കാലം ആരംഭിച്ചതോടെ നഗരത്തില്‍ കവര്‍ച്ച തടയാന്‍ ഇനി പൊലീസിന്റെയും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും കൂട്ടായ്മ. കോടിക്കണക്കിന് രൂപയുടെ സ്വര്‍ണ്ണാഭരങ്ങള്‍ ഉള്ള ജ്വല്ലറികള്‍, ബാങ്കുകള്‍, സ്വകാര്യ, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവക്ക് സംരക്ഷണം നല്‍കുക എന്ന ലക്ഷ്യത്തോടെ ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിലാണ് കവര്‍ച്ചക്കെതിരെ ജാഗ്രത പുലര്‍ത്തുവാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചത്. ഇതിന്റെ ഭാഗമായി നഗരത്തിലെ ബാങ്ക് അധികൃതര്‍, ജ്വല്ലറി ഉടമകള്‍, ധനകാര്യ സ്ഥാപന ഉടമകള്‍ എന്നിവരുടെ യോഗം ചൊവ്വാഴ്ച വ്യാപാര ഭവനില്‍ നടന്നു.

നഗരത്തിലെ ജ്വല്ലറികളും ബാങ്കുകളും ലക്ഷ്യമിട്ട് നടക്കുന്ന മോഷ്ടാക്കളെ തടയിടാന്‍ അതാത് സ്ഥാപന ഉടമകള്‍ തന്നെ മനസ്സുവെക്കണമെന്ന് യോഗത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു. സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ഡ്യൂട്ടിസമയത്ത് ഉപയോഗിക്കാന്‍ ടോര്‍ച്ച്, വടി എന്നിവ നിര്‍ബന്ധമായും നല്‍കണമെന്ന് യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു. പല സ്ഥാപന ഉടമകളും രാത്രിയാകുമ്പോള്‍ കടയുടെ മെയിന്‍ സ്വിച്ച് ഓഫ് ചെയ്യുന്ന രീതിയിലാണുള്ളത്. കടയുടെ പരിസരം ഇരുട്ടിലാവുന്നത് കവര്‍ച്ചക്കാര്‍ക്ക് അനുഗ്രഹമാകുന്നു. ഈ അവസ്ഥമാറ്റിയെടുത്ത് സ്ഥാപനത്തിന് പുറത്ത് വിളക്കുകള്‍ പ്രകാശിപ്പിക്കണമെന്നും കടയുടെ മുന്‍ഭാഗം മാത്രം ശ്രദ്ധിക്കുന്ന രീതിമാറ്റി എല്ലാ ഭാഗത്തേക്കും ശ്രദ്ധപതിയണമെന്നും നിര്‍ദ്ദേശിച്ചു.

സ്വന്തം കടമാത്രം ശ്രദ്ധിക്കുന്ന അവസ്ഥ സെക്യൂരിറ്റിക്കാര്‍ മാറ്റി കൂട്ടായ്മയുണ്ടാക്കിയാല്‍ കൂട്ടത്തോടെ എത്തുന്ന കവര്‍ച്ചക്കാരെ നേരിടാനും കയ്യോടെ പിടികൂടാനും കഴിയും. അതിനായി 15 സെക്യൂരിറ്റിക്കാര്‍ ഒരു ഗ്രൂപ്പായി ഒരു പ്രദേശത്തിന്റെ സുരക്ഷ ഏറ്റെടുത്താല്‍ കൂട്ടത്തിലുള്ളവര്‍ക്ക് ആവശ്യത്തിന് വിശ്രമമെടുക്കാനും കഴിയുമെന്ന് യോഗത്തില്‍ ക്ലാസെടുത്ത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

യോഗത്തില്‍ ഉയര്‍ന്ന മറ്റൊരു പ്രധാന നിര്‍ദ്ദേശം കടകള്‍ക്കുപുറത്ത് ക്യാമറകള്‍ സ്ഥാപിക്കുക എന്നതാണ്. അസമയത്ത് നഗരത്തിലെത്തുന്നവര്‍ ക്യാമറയില്‍ പതിയുമ്പോള്‍ അനിഷ്ഠ സംഭവങ്ങള്‍ നടന്നാല്‍ ഇത് പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്താന്‍ കഴിയും. സെക്യൂരിറ്റി ജീവനക്കാര്‍ നിര്‍ബന്ധമായും കടലാസും പേനയും കയ്യില്‍ കരുതണം. രാത്രി കാലങ്ങളില്‍ നഗരത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ നമ്പറും നിറവും കുറിച്ച് വെക്കാനാണിതെന്നും ഈ പതിവ് എല്ലാ ദിവസവും തുടരണമെന്നും നിര്‍ദ്ദേശിച്ചു. രാത്രി കാലങ്ങളില്‍ കാണുന്ന അപരിചിതരെ ചോദ്യം ചെയ്യുക തന്നെ വേണം. അവരുടെ വരവിന്റെ ഉദ്ദേശ്യം ശരിക്കും മനസ്സിലാക്കുകയും സംശയം ഉണ്ടെങ്കില്‍ പൊലീസിനെ വിവരം അറിയിക്കുകയും ചെയ്യാനും സെക്യൂരിറ്റിക്കാര്‍ ശ്രദ്ധിക്കണമെന്ന് പൊലീസ് നിര്‍ദ്ദേശിച്ചു. നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് അഡ്‌ഹോക് കമ്മിറ്റി രൂപീകരിക്കും.

യോഗം എ.എസ്.പി എച്ച്.മഞ്ചുനാഥ ഉദ്ഘാടനം ചെയ്തു. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് സി.യൂസഫ് ഹാജി അദ്ധ്യക്ഷത വഹിച്ചു. ഹൊസ്ദുര്‍ഗ്ഗ് സി.ഐ. കെ.വി.വേണുഗോപാല്‍, എസ്.ഐ. വി.ഉണ്ണികൃഷ്ണന്‍, കാഞ്ഞങ്ങാട് പ്രസ്സ് ഫോറം സെക്രട്ടറി പി.പ്രവീണ്‍ കുമാര്‍, എ.എസ്.ഐ. എം.കുഞ്ഞമ്പു, സി.എ.പീറ്റര്‍, വിനോദ് പ്രസംഗിച്ചു.

Keywords:  Merchant, Police, Robbery Kanhangad Town, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia