ഫാത്വിമയുടെ മരണത്തിന് പിന്നാലെ മകള്‍ക്കെതിരായ നടപടികള്‍ അവസാനിപ്പിക്കുന്നു
Jul 22, 2015, 11:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 22.07.2015) അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഉദുമ പാക്യാരയിലെ മസ്താന്റെ ഭാര്യ ഫാത്വിമ എന്ന പാത്തുമ്മയെ ആശുപത്രിയില്‍ ഉപേക്ഷിച്ച് സംഭവത്തില്‍ മകള്‍ക്കെതിരായ നടപടികള്‍ പോലീസും കാഞ്ഞങ്ങാട് ആര്‍.ഡി.ഒയും അവസാനിപ്പിക്കുന്നു.
മകള്‍ ഉപേക്ഷിച്ച ശേഷം ജില്ലാ ആശുപത്രിയില്‍ കഴിയുന്നതിനിടെ വൃക്കരോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മംഗളൂരു യേനപ്പോയ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഫാത്വിമ 19 ന് വൈകുന്നേരത്തോടെ മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പോലീസും ആര്‍.ഡി.ഒയും ഫൗസിയയ്‌ക്കെതിരായ നടപടി അവസാനിപ്പിക്കാനൊരുങ്ങുന്നത്.
ഫാത്വിമ ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന സമയത്ത് ആര്‍.ഡി.ഒ കോടതിയില്‍ ഹാജരാകാന്‍ ഫൗസിയയ്ക്ക് ആര്‍.ഡി.ഒ നോട്ടീസ് നല്‍കുകയും ഫൗസിയ ഹാജരാകുകയും ചെയ്തിരുന്നു. തന്റെ നിസ്സഹായാവസ്ഥ ആര്‍.ഡി.ഒ കോടതിയില്‍ നിരത്തിയ ഫൗസിയ ഉമ്മയെ സംരക്ഷിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു. ഇതിന് ഫൗസിയ സമയം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഫാത്വിമ മരണപ്പെട്ടത്.
ഇതേ തുടര്‍ന്നാണ് ഫൗസിയക്കെതിരെ മറ്റ് നടപടികള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്ന് കാഞ്ഞങ്ങാട് ആര്‍.ഡി.ഒ കെ. ദേവിദാസ് അറിയിച്ചത്.
Related News:
ആശുപത്രിയില്‍ മാതാവിനെ ഉപേക്ഷിച്ച മകള്‍ക്കെതിരെ കേസ്
മക്കള്‍ ഉപേക്ഷിച്ച മാതാവിനെ ഊട്ടിയത് ആശുപത്രിയിലെ മാലാഖമാര്‍
മകള്‍ ആശുപത്രിയില്‍ ഉപേക്ഷിച്ച മാതാവ് മരിച്ചു

Keywords : Kanhangad, Death, Hospital, Kerala, Kasaragod, Fathima, Fousiya, Pakyara, Sara Appartments.
Advertisement:
Advertisement: