മഹാകവി പി. പുരസ്കാര സമര്‍പ്പണം
Jun 11, 2012, 19:20 IST
കാഞ്ഞങ്ങാട്: മഹാകവി പി. അനുസ്മരണവും പി. കവിത പുരസ്കാര സമര്‍പ്പണവും ചൊവ്വാഴ്ച വൈകുന്നേരം നാല് മണിക്ക് വെള്ളിക്കോത്ത് മഹാകവി പി.സ്മാരക വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടക്കും. പി. സ്മാരക കവിതാ പുരസ്കാരം കവി കുരീപ്പുഴ ശ്രീകുമാറിനും യുവകവികള്‍ക്കുള്ള പ്രഥമ പി. സ്മാരക കവിതാ പുരസ്കാരം പ്രകാശന്‍ മടിക്കൈക്കുമാണ് ലഭിച്ചത്.
കവി സമ്മേളനം കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ. മേലത്ത് ചന്ദ്രശേഖരന്‍ അനുസ്മരണ പ്രഭാഷണം നടത്തും. ശില്‍പി കാനായി കുഞ്ഞിരാമനാണ് കവിതാ പുരസ്കാരങ്ങള്‍ നല്‍കുന്നത്. ഡോ.സുകുമാര്‍ അഴീക്കോട് അനുസ്മരണം ഡോ. അംബികാസുതന്‍ മാങ്ങാടും കെ.എം.അഹമ്മദ് അനുസ്മരണം പ്രൊഫ.ഇബ്രാഹിം ബേവിഞ്ചയും നടത്തും. തുടര്‍ന്ന് പി.കവിതകളെ കോര്‍ത്തിണക്കി കാവ്യാര്‍ച്ചന നൃത്ത പരിപാടി അരങ്ങേറും.
Keywords: Poet P awards,Distribution, Bellikoth, Kanhangad, Kasaragod