സന്നദ്ധ പ്രവര്‍ത്തകദിനം ആചരിച്ചു
Mar 2, 2015, 08:30 IST
നീലേശ്വരം: (www.kasargodvartha.com 02/03/2015) പി.എന്‍. പണിക്കരുടെ ജന്മദിനമായ മാര്‍ച്ച് ഒന്നിന് കാന്‍ഫെഡ് സോഷ്യല്‍ ഫോറത്തിന്റെയും പാന്‍ടെക്കിന്റെയും ആഭിമുഖ്യത്തില്‍ സന്നദ്ധ പ്രവര്‍ത്തകദിനമായി ആചരിച്ചു. നീലേശ്വരം മുനിസിപ്പല്‍ സാംസ്‌കാരിക നിലയത്തില്‍ നടന്ന സമ്മേളനം കെ. കുഞ്ഞിരാമന്‍ എം. എല്‍.എ (തൃക്കരിപ്പൂര്‍) ഉദ്ഘാടനം ചെയ്തു.
കൂക്കാനം റഹ്മാന്‍ അധ്യക്ഷത വഹിച്ചു. മികച്ച സന്നദ്ധ പ്രവര്‍ത്തകരായി തെരഞ്ഞെടുക്കപ്പെട്ട എ. നാരായണന്‍ ഓര്‍ക്കളം, പി. നാരായണി ടീച്ചര്‍ എന്നിവരെ ചടങ്ങില്‍ അവാര്‍ഡ് നല്‍കി ആദരിച്ചു. പ്രബന്ധ രചനാ മത്സരത്തില്‍ വിജയികളായവര്‍ക്ക് നീലേശ്വരം മുനിസിപ്പല്‍ ചെയര്‍പേര്‍സണ്‍ വി. ഗൗരി സമ്മാനം നല്‍കി.
മുനിസിപ്പല്‍ കൗണ്‍സിലര്‍ സുധാകരന്‍ തയ്യില്‍, എന്‍.പി. സൈനുദ്ദീന്‍, കരിവെള്ളൂര്‍ വിജയന്‍, പാറയില്‍ അബൂബക്കര്‍, ഉഷ പനങ്ങാട്, സി.പി. വി. വിനോദ്കുമാര്‍, ബി.കെ ബഷീര്‍ എന്നിവര്‍ സംസാരിച്ചു. പ്രൈസ് പയസ്, രഘുനാഥ് എന്നിവര്‍ വിഷയം അവതരിപ്പിച്ചു. ഷാഫി ചൂരിപ്പള്ളം സ്വാഗതവും, കെ. ആര്‍ ജയചന്ദ്രന്‍ നന്ദിയും പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Kanhangad, Nileshwaram, PN Panicker.
Advertisement: