പ്രതിശ്രുത വധുവായ പ്ലസ്ടു വിദ്യാര്‍ത്ഥിനി വിഷം കഴിച്ച് മരിച്ച നിലയില്‍
Jul 7, 2014, 18:13 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 07.07.2014) പ്രതിശ്രൂത വധുവായ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ വിഷം അകത്ത് ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. കൊളവയല്‍ സ്വദേശിനിയും രാവണീശ്വരം ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയുമായ കുമാരന്റെയും പരേതയായ ഉഷയുടേയും മകള്‍ മഞ്ജുഷ(17)യാണ് മരിച്ചത്. അവശ നിലയില്‍ കണ്ടെത്തിയ മഞ്ജുഷയെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തെിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ട് മാസം മുമ്പാണ് മഞ്ജുഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. ഗള്‍ഫുകാരനായ ഉദുമ സ്വദേശിയാണ് വരന്‍. സഹോദരന്‍ റിനീഷ് മുന്നാട് പീപ്പിള്‍സ് കോളജിലെ വിദ്യാര്‍ത്ഥിയാണ്.
ഭക്ഷണം കഴിച്ച് കിടപ്പു മുറിയില്‍ കയറി വാതിലടച്ച മഞ്ജുഷയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഗള്‍ഫിലുള്ള പ്രതിശ്രുത വരന്‍ സുരേഷാണ് മഞ്ജുഷ വിഷം കഴിച്ചിട്ടുണ്ടെന്ന വിവരം അച്ഛന്‍ കുമാരനെ ഫോണില്‍ വിളിച്ചറിയിച്ചത്. കുമാരനും വീട്ടുകാരും പലതവണ വാതിലില്‍ തട്ടി വിളിച്ചെങ്കിലും മഞ്ജുഷ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് മരപ്പണിക്കാരനായ അയല്‍ വാസിയെ വിളിച്ചു വരുത്തി വാതില്‍ കുത്തിതുറന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. അപ്പോഴേക്കും വിഷം അകത്ത് ചെന്ന് ഒരു മണിക്കൂര്‍ കഴിഞ്ഞിരുന്നു.
മഞ്ജുഷ വിഷം കഴിച്ച വിവരം ആദ്യം അറിഞ്ഞത് ഗള്‍ഫിലുള്ള സുരേഷായിരുന്നു. സംഭവത്തിന് മിനുട്ടുകള്‍ക്ക് മുമ്പ് മഞ്ജുഷയുമായി ഗള്‍ഫില്‍ നിന്നും സുരേഷ് മൊബൈല്‍ ഫോണില്‍ സംസാരിച്ചിരുന്നതായി വിവരമുണ്ട്. മഞ്ജുഷ മരിക്കാനിടയായതിന്റെ യഥാര്‍ത്ഥ കാരണം സുരേഷിനറിയാമെന്നാണ് സംശയിക്കുന്നത്. മഞ്ജുഷ വിഷം കഴിച്ചുവെന്ന് സുരേഷ്, പിതാവ് കുമാരനെ ഫോണിലൂടെ അറിയിച്ച സാഹചര്യത്തില്‍ സുരേഷിനോട് പെണ്‍കുട്ടി എന്തെങ്കിലും കാര്യം പറഞ്ഞിരിക്കാനാണ് സാധ്യത.
പരിയാരം മെഡിക്കല്‍ കോളജില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വീട്ടിലെത്തിച്ച് സംസ്‌ക്കരിക്കും. മഞ്ജുഷയുടെ പിതാവ് നേരത്തെ ഗള്‍ഫിലായിരുന്നു. പോലീസ് മരണവുമായി ബന്ധപ്പെട്ട് അന്വേഷണമാരംഭിച്ചു.
Also Read:
സഹോദരിയുടെ അന്ത്യസംസ്‌ക്കാരം ദാവൂദ് ഇബ്രാഹീം സ്‌കൈപ്പിലൂടെ ലൈവായി കണ്ടു
Keywords: Kanhangad, Plus-two, Student, Died, Obituary, Medical College, Mobile Phone, Police, Gulf, House, Postmortem.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067