വീട് വിട്ട പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കോടതിയില്‍ ഹാജരാക്കി
Jan 10, 2012, 17:11 IST
ഹൊസ്ദുര്‍ഗ്: വീട് വിട്ട പ്രതിശ്രുത വധുവായ പ്ലസ്ടു വി ദ്യാര്‍ത്ഥിനിയെ പോലീസ് കോടതിയില്‍ ഹാജരാക്കി. രാവണീശ്വരം മാക്കി ഉളിക്കല്‍ രവിയുടെ മകള്‍ രേഷ്മയെയാണ് (18) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയത്. പെണ്‍കുട്ടിയെ കോടതി പിതാവിനോടൊപ്പം വിട്ടയച്ചു. വീട്ടുകാര്‍ നിശ്ചയിച്ച വിവാഹത്തില്‍ താല്‍പ്പര്യമില്ലാത്തതിനെ തുടര്‍ന്നാണ് രേഷ്മ വീടുവിട്ടത്. കൂട്ടുകാരിക്കൊപ്പം ഒരാഴ്ച ഹോസ്റ്റലില്‍ താമസിച്ച ശേഷം വീട്ടില്‍ തിരിച്ചെത്തിയ രേഷ്മയെ വീട്ടുകാര്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ ഹാജരാക്കുകയായിരുന്നു. രേഷ്മ വീട് വിട്ടതിനെ തുടര്‍ന്ന് പിതാവ് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പെണ്‍കുട്ടി തിരിച്ചെത്തിയത്.
Keywords: Student, court, Kanhangad, Kasaragod