അരങ്ങേറ്റത്തിന്റെ വാര്‍ഷികത്തില്‍ കാഞ്ഞങ്ങാട് കണ്ണനു സ്‌നേഹോപഹാരം
Feb 22, 2012, 15:56 IST
മൃദംഗ വിദ്വാന്‍ കാഞ്ഞങ്ങാട് കണ്ണനു വെള്ളിക്കുന്നത്തു ഭഗവതികാവ് കമ്മിറ്റിയുടെ
സ്‌നേഹോപഹാരം അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ബാലകൃഷ്ണന്‍ സമ്മാനിക്കുന്നു.
|
കാഞ്ഞങ്ങാട് ടെലിഫോണ്‍ എക്‌സ്‌ചേഞ്ചില്‍ മാര്‍ക്കറ്റിങ് വിഭാഗത്തില്‍ സെയില്‍സ് എക്‌സിക്യൂട്ടീവാണ്. ഒറീസ, സിംല, കുരുക്ഷേത്ര, നാസിക് റോഡ് എന്നിവിടങ്ങളില്‍ നടന്ന ബിഎസ്എന്‍എല്‍ ദേശീയ മേളകളില്‍ മൃദംഗ മല്‍സരത്തില്‍ ഒന്നാമനായിരുന്നു. മദ്രാസ്, നാഗ്പൂര്‍, പൂനെ എന്നിവിടങ്ങളിവും കര്‍ണാടകയിലെ മിക്ക സാംസ്‌കാരിക കേന്ദ്രങ്ങളിലും മൃദംഗം വായിച്ചിട്ടുണ്ട്. പ്രസിദ്ധ മുഖര്‍ശംഖ് വിദഗ്ധനായിരുന്ന പിതാവ് പരേതനായ പാര്‍ത്ഥസാരഥി, കൃഷ്ണന്‍കുട്ടി ആശാന്‍, കാസര്‍കോട് ബാബുറായി, കണ്ണൂര്‍ അപ്പു ആശാന്‍ എന്നിവരില്‍ നിന്നാണു മൃദംഗ താളങ്ങള്‍ സ്വായത്തമാക്കിയത്. കാഞ്ഞങ്ങാട് അളറായി നഗറിലാണ് താമസം. തൃശിനാപ്പള്ളി സുമതിയാണ് ഭാര്യ. കാര്‍ത്തിക, ഔചിത്യ എന്നിവര്‍ മക്കളാണ്.
അനുമോദന ചടങ്ങില്‍ അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ബാലകൃഷ്ണന്‍ ഉപഹാരം സമ്മാനിച്ചു. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ കോടോത്ത് നാരായണന്‍ നായര്‍, കുഞ്ഞമ്പു പൊതുവാള്‍, പി. രമേശന്‍, കെ.വി. കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. അരങ്ങേറ്റത്തിന്റെ ഓര്‍മ പുതുക്കി വിഷ്ണുഭട്ടിനു പക്കമേളവുമൊരുക്കി.
Keywords: Kasaragod, Kanhangad, Award, Ajanur.