പിറവം വിജയം ജില്ലയിലെങ്ങും ആഹ്ലാദം
Mar 21, 2012, 20:35 IST
കാസര്‍കോട്: പിറവം ഉപതെരഞ്ഞടുപ്പില്‍ യു.ഡി.എഫിന്റെ ചരിത്ര വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കാസര്‍കോട് മണ്ഡലം യു.ഡി.എഫിന്റെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി. മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എ.എ.ജലീല്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ആര്‍. ഗംഗാധരന്‍, പി. അബ്ദുല്‍ റഹ്മാന്‍ ഹാജി, ടി.എം. ഇഖ്ബാല്‍, ഹാരിസ് ചൂരി, സി.ബി. ഹനീഫ, അര്‍ജ്ജുനന്‍ തായലങ്ങാടി, കെ. ഖാലിദ്, മൊയ്തീന്‍ കൊല്ലമ്പാടി, അഷ്‌റഫ് എടനീര്‍, മുഹമ്മദ്കുഞ്ഞി ഹിദായത്ത് നഗര്‍, കെ.എം.അബ്ദുല്‍ റഹ്മാന്‍, അഡ്വ. വി.എം. മുനീര്‍, എം.ഖമറുദ്ദീന്‍, അഷ്‌റഫ് തങ്ങള്‍, ജി. നാരായണന്‍, അച്ചേരി ബാലകൃഷ്ണന്‍, ഉമേഷ് അണങ്കൂര്‍, സുബൈര്‍ മാര, മുനീര്‍ ബാങ്കോട്, കുഞ്ഞി വിദ്യാനഗര്‍, സുകുമാരന്‍ അരമങ്ങാനം, മജീദ് കുറ്റിക്കോല്‍ നേതൃത്വം നല്‍കി.
കാഞ്ഞങ്ങാട്: പിറവത്ത് അനൂപ് ജേക്കബിന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കാഞ്ഞങ്ങാട് നഗരത്തില്‍ യു.ഡി.എഫ്. പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. പുതിയകോട്ട കേന്ദ്രീകരിച്ച് ആരംഭിച്ച പ്രകടനം തെക്കേപ്പുറത്ത് സമാപിച്ചു. അഡ്വ.എം.സി. ജോസ്, എ.ഹമീദ്ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, എം.ഹസൈനാര്‍, സി. മുഹമ്മദ്കുഞ്ഞി, എം. കുഞ്ഞികൃഷ്ണന്‍, ചിത്താരി അബ്ദുല്‍ റഹ്മാന്‍, പ്രവീണ്‍ തോയമ്മല്‍, എം.വി.അരവിന്ദാക്ഷന്‍ നായര്‍ നേതൃത്വം നല്‍കി.
Keywords: UDF, Kanhangad, Kasaragod