Inauguration | ഉത്സവാന്തരീക്ഷത്തിൽ കാറ്റാടി എകെജി മന്ദിരം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
● എം. പൊക്ലൻ പതാക ഉയർത്തി.
● നിർമ്മാണ കമ്മിറ്റി ചെയർമാൻ കാറ്റാടി കുമാരൻ സ്വാഗതവും കൺവീനർ സി. എച്ച്. ബാബു നന്ദിയും പറഞ്ഞു.
● രാത്രി ഗസൽ ഗായകൻ അലോഷിയുടെ ഗസൽ അരങ്ങേറി.
കാഞ്ഞങ്ങാട്: (KasargodVartha) കാറ്റാടിയിൽ സി.പി.ഐ.എം കാറ്റാടി ഫസ്റ്റ്, സെക്കൻഡ് ബ്രാഞ്ചുകൾക്കും, ജനശക്തി കലാവേദിക്കും, ഗ്രന്ഥാലയത്തിനും വേണ്ടി പണിത എ.കെ.ജി മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വക്കറ്റ് കെ. രാജ് മോഹനൻ അധ്യക്ഷത വഹിച്ച വർണാഭമായ ചടങ്ങിൽ ജില്ലാ സെക്രട്ടറി എം. വി. ബാലകൃഷ്ണൻ മാസ്റ്റർ എ.കെ.ജിയുടെ ഫോട്ടോ അനാവരണം ചെയ്തു. എം. പൊക്ലൻ പതാക ഉയർത്തി.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. പി. സതീഷ് ചന്ദ്രൻ, സി. എച്ച്. കുഞ്ഞമ്പു എം.എൽ.എ, ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ വി.വി. രമേശൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി. അപ്പുക്കുട്ടൻ, പി. കെ. നിഷാന്ത്, കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർപേഴ്സൺ കെ. വി. സുജാത, കൊളവയൽ ലോക്കൽ സെക്രട്ടറി കെ. ഗംഗാധരൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ, കൊളവയൽ ലോക്കൽ കമ്മിറ്റി മെമ്പർ സന്തോഷ് കാറ്റാടി, വിപിൻ കാറ്റാടി, കാറ്റാടി സെക്കൻഡ് ബ്രാഞ്ച് സെക്രട്ടറി സുഭാഷ് കാറ്റാടി, ഫസ്റ്റ് ബ്രാഞ്ച് സെക്രട്ടറി എസ്. കെ. സുർജിത്, ജനശക്തി കലാവേദി വനിതാവേദി കൺവീനർ പൂമണി ശ്രീധരൻ എന്നിവർ സംസാരിച്ചു.
നിർമ്മാണ കമ്മിറ്റി ചെയർമാൻ കാറ്റാടി കുമാരൻ സ്വാഗതവും കൺവീനർ സി. എച്ച്. ബാബു നന്ദിയും പറഞ്ഞു. രാത്രി ഗസൽ ഗായകൻ അലോഷിയുടെ ഗസൽ അരങ്ങേറി.
#PinarayiVijayan #Kattadi #AKGMandiram #Inauguration #CPI #CulturalEvent