പോക്കറ്റടിച്ചയാളെ 10 മണിക്കൂര്‍ കാത്തിരുന്ന് യുവാവ് പിടികൂടി
Mar 15, 2013, 19:16 IST
കാഞ്ഞങ്ങാട്: പോക്കറ്റടിക്കാരനായ യുവാവിനെ പോക്കറ്റടിക്ക് ഇരയായ ആള്‍ പത്തുമണിക്കൂര്‍ നേരം കാത്തുനിന്ന് കയ്യോടെ പിടികൂടി. കാഞ്ഞങ്ങാട്ടെ മദ്യശാലയില്‍ മദ്യപിക്കുകയായിരുന്ന ആളുടെ പണം പോക്കറ്റിടിച്ച ശേഷം കടന്നുകളഞ്ഞ യുവാവ് തുടര്‍ന്ന് നാലോളം പേരെ പോക്കറ്റടിക്ക് ഇരയാക്കിയ ശേഷം വൈകുന്നേരത്തോടെ മദ്യശാലയില്‍ തിരിച്ചെത്തിയപ്പോഴാണ് പിടിയിലായത്.
വ്യാഴാഴ്ച രാവിലെ 9.30നാണ് കാഞ്ഞങ്ങാട്ടെ ഒരു മദ്യശാലയില്‍ മദ്യപിക്കുകയായിരുന്ന ആളുടെ പണം യുവാവ് പോക്കറ്റടിച്ചത്. ഒറ്റയ്ക്ക് ഒരു മൂലയിലിരുന്ന് മദ്യപിക്കുകയായിരുന്ന ആളുടെ സമീപം സൗഹൃദം നടിച്ചെത്തിയ യുവാവ് തന്ത്രപൂര്‍വം പണമടങ്ങിയ പേഴ്‌സ് കൈക്കലാക്കിയ ശേഷം കടന്നുകളയുകയായിരുന്നു.
തുടര്‍ന്ന് യുവാവ് നഗരത്തിലെ വികലാംഗനായ ലോട്ടറി വില്‍പനക്കാരന്റെ 2,500 രൂപയും ലോട്ടറി ടിക്കറ്റുകളും കവര്‍ന്നു. ലോട്ടറി വില്‍പനക്കാരന്‍ മോഷ്ടാവിനെ അന്വേഷിക്കുന്നതിനിടെ മറ്റൊരു ഭാഗത്തെത്തിയ യുവാവ് മദ്യപിച്ച് ലക്കുകെട്ട് വീണ് കിടക്കുകയായിരുന്ന ആളുടെ പണം മോഷ്ടിച്ചു.
പിന്നീട് രണ്ടുപേരുടെ കൂടി പണം മോഷ്ടിച്ച ശേഷം നല്ലൊരു തുകയുമായി യുവാവ് വീണ്ടും മദ്യശാലയിലെത്തി. അതേ സമയം പണം നഷ്ടപ്പെട്ട ആള്‍ മദ്യശാലയില്‍ നിന്നും പോകാതെ മോഷ്ടാവിനെ കാത്ത് മദ്യശാലയില്‍ തന്നെയുണ്ടായിരുന്നു. പോക്കറ്റടിക്കാരനെ കണ്ടയുടന്‍ തന്നെ പണം നഷ്ടപ്പെട്ടയാള്‍ കയ്യോടെ പിടികൂടുകയും ഇതേത്തുടര്‍ന്ന് ഇരുവരും തമ്മില്‍ മല്‍പ്പിടുത്തം നടത്തുകയും ചെയ്തു. പ്രശ്‌നത്തില്‍ ഹോംഗാര്‍ഡുമാര്‍ ഇടപെട്ടതോടെ വിവരമറിഞ്ഞെത്തിയ പോലീസ് പോക്കറ്റടിക്കാരനെ കസ്റ്റഡിയിലെടുത്തു.

Keywords: Pickpocket, Youth, Caught, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News