ലൈംഗീക അരാജകത്വത്തിനെതിരെ ശബരീനാഥിന്റെ 'നോട്ടം' ചിത്ര പ്രദര്‍ശനം
Jan 20, 2012, 15:27 IST
കാഞ്ഞങ്ങാട്: സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന തരത്തില്‍ അനുദിനം അരങ്ങുതകര്‍ക്കുന്ന ലൈംഗീക അരാജകത്വത്തിനും സാമൂഹ്യ തിന്മയ്ക്കുമെതിരെ കണ്ണാടി കാഴ്ചയൊരുക്കി 'നോട്ടം' ചിത്രപ്രദര്‍ശനം ശ്രദ്ധേയമാകുന്നു. തൃക്കരിപ്പൂര്‍ ചെറുകാനത്തെ കെ.ശശീധരന്റെ മകനായ ശബരീനാഥിന്റെ ഇരുപതോളം വരുന്ന ചിത്രങ്ങളാണ് സമൂഹമനസാക്ഷിയെ ഉണര്‍ത്തുന്ന വിഷയങ്ങള്‍ കൊണ്ട് വേറിട്ട അനുഭവമാകുന്നത്.
ചിത്രം നോക്കുന്ന ഓരോരുത്തര്‍ക്കും സംഭവം തന്റെ വീട്ടിന് ചുറ്റും നടക്കുന്നതാണല്ലോ എന്ന തിരിച്ചറിവുണ്ടായിരുന്നിട്ടുകൂടി കെട്ടകാലത്തെ സ്വാര്‍ത്ഥത കാരണം പ്രതികരിക്കാതെ നാം ഓരോരുത്തരും പുറംതിരിഞ്ഞു നില്‍ക്കുകയാണ്. പ്രത്യേക ചിത്ര സംയോജനത്തിലൂടെ പുതിയ ചിത്രഭാഷ്യം ഓരോ രചനയിലുമുണ്ട്. പത്രമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന സ്ത്രീപീഡനത്തെ ആസ്പദമാക്കി വരച്ച ' കിഡ് റേപ്പ് ' ചിത്രം ബുദ്ധിമരവിച്ചവരെപ്പോലും ചിന്തിപ്പിക്കാന്‍ ഉതകുന്നതാണ്.
അച്ഛന്‍ മകളെ വ്യഭിചരിക്കുന്ന കാഴ്ച വിശേഷബുദ്ധിയില്ലാത്ത നായ്ക്കളോട് താരതമ്യം ചെയ്ത് ശബരി പ്രതികാരം തീര്‍ക്കുന്നു. ഓള്‍ഡ് ഏജ് ഹോം, ഫാമിന്‍, ക്രൈയിംഗ് വുമണ്‍ തുടങ്ങി സമൂഹത്തിലെ ജീര്‍ണ്ണതയ്‌ക്കെതിരെയുള്ള ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്. ഇളംമ്പച്ചി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ല്‌സ്ടു വിദ്യാര്‍ത്ഥിയാണ് ശബരീനാഥ്. ചിത്ര പ്രദര്‍ശനം ചന്ദ്രന്‍ മുട്ടത്തിന്റെ അദ്ധ്യക്ഷതയില്‍ കാഞ്ഞങ്ങാട് സി.ഐ കെ.വി.വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു.
ആര്‍ടിസ്റ്റ് കെ.വി.സുരേഷ്, പ്രസ്‌ഫോറം പ്രസിഡന്റ് ടി.കെ.നാരായണന്‍, സുകുമാരന്‍ പെരിയച്ചൂര്‍, ടി.കുഞ്ഞിരാമന്‍, സുബൈദ, കെ.വി.മോഹനന്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി. എ.രാജീവന്‍ സ്വാഗതവും കണ്ണന്‍ ചെറുകാനം നന്ദിയും പറഞ്ഞു. പ്രദര്‍ശനം 23 വരെയുണ്ടാകും.
Keywords: Photo exhibition, Sabarinath, Art gallery, Kanhangad, Kasaragod