യാദവ സഭയില്‍ ഫോട്ടോ വിവാദം; വി.കൃഷ്ണനെതിരെ രൂക്ഷ വിമര്‍ശനം
Jan 4, 2012, 16:34 IST
V.Krishnan |
എണ്ണിയാലൊടുങ്ങാത്ത കാഞ്ഞങ്ങാട്ടെ നിരവധി സംഘടനകളുടെ ഉന്നത സ്ഥാനത്തുള്ള വ്യക്തിയാണ് വി കൃഷ്ണന്. വ്യാപാരി നേതാവായിരുന്ന കൃഷ്ണന് കക്കാണത്തിന്റെ നിര്യാണത്തെ തുടര്‍ന്നാണ് കക്കാണത്ത് വഹിച്ച യാദവസഭ സംസ്ഥാന പ്രസിഡണ്ടിന്റെ താല്‍ക്കാലിക ചുമതല വി കൃഷ്ണന് ഏറ്റെടുക്കേണ്ടി വന്നത്. സംസ്ഥാന സമ്മേളനത്തോടെ അദ്ദേഹത്തിന് സ്ഥാനം നഷ്ടപ്പെടുകയായിരുന്നു.
സമ്മേളനം കഴിഞ്ഞ് തൊട്ടടുത്ത ദിവസം യാദവസഭ അഖിലേന്ത്യാ സെക്രട്ടറിയാണെന്ന് അവകാശപ്പെട്ട് വി കൃഷ്ണന്റെ ഫോട്ടോ പല പത്രമോഫീസിലേക്കും എത്തിയിരുന്നു. ഈ വിവരം ചോര്‍ന്ന് പോയതോടെ പലപ്രമുഖരും പത്രമോഫീസുകളിലേക്ക് ബന്ധപ്പെട്ട് വി കൃ ഷ്ണനെ പുതുതായി യാദവസഭ അഖിലേന്ത്യാ സെക്രട്ടറിയായി തെരഞ്ഞെടുത്തില്ലെന്ന് അറിയിച്ചിരുന്നു. പുതിയ സംസ്ഥാന കമ്മിറ്റി ദേശീയ കമ്മിറ്റിയില്‍ കേരളത്തില്‍ നിന്ന് ഉള്‍പ്പെടുത്തേണ്ട അംഗങ്ങളെയും ഭാരവാഹിത്വത്തെ കുറിച്ചും യാതൊരു തീരുമാനവും എടുത്തിരുന്നില്ല.

വര്‍ഷങ്ങള്‍ക്ക് മുമ്പ് വി കൃഷ്ണനെ യാദവസഭ അഖിലേന്ത്യാ സെക്രട്ടറിയായി നോമിനേറ്റ് ചെയ്തിരുന്നു. അഖിലേന്ത്യാ യാദവസഭയില്‍ സെക്രട്ടറി ജനറലിന് പുറമെ 25ലധികം സെക്രട്ടറിമാരുണ്ട്. ഓരോ സംസ്ഥാനത്ത് നിന്ന് ഒരാളെ സെക്രട്ടറിയായി ഉള്‍പ്പെടുത്താന്‍ തയ്യാറാവുകയായിരുന്നു. പുതുതായി ദേശീയ കമ്മിറ്റി ചേര്‍ന്ന് പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ സംസ്ഥാന സമ്മേളനം സമാപിച്ച തൊട്ടടുത്ത ദിവസം യാദവസഭ അഖിലേന്ത്യാ സെക്രട്ടറിയാണെന്ന് വിശദീകരിച്ച് വി കൃഷ്ണന്റെ ഫോട്ടോ പത്രമോഫീസുകളില്‍ എത്തിച്ചതിന് പിന്നില്‍ യാദവസഭയിലെ ഗ്രൂപ്പ് കളിയാണെന്ന് വ്യക്തം.
ദേശീയ സമിതി അടുത്തൊന്നും യോഗം ചേര്‍ന്നിട്ടില്ലെന്നും പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തിട്ടില്ലെന്നും പുതുതായി തെരഞ്ഞെടുക്കപ്പെട്ട യാദവസഭ സംസ്ഥാന ജനറല്‍ സെക്രസട്ടറി അഡ്വ. എം ആര് രമേശ് പറഞ്ഞു. യാദവസഭയുടെ തലപ്പത്ത് താനുണ്ടെന്ന് വരുത്താനാണ് വി കൃഷ്ണന് അനവസരത്തില്‍ യാദവസഭ അഖിലേന്ത്യാ സെക്രട്ടറിയാണെന്ന് വിശദീകരിച്ച് കൊണ്ട് തന്റെ ഫോട്ടോ പത്രമോഫീസുകളിലേക്ക് കൈമാറിയതായി കരുതുന്നതായും രമേശ് കൂട്ടിച്ചേര്‍ത്തു. വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തെ അഖിലേന്ത്യാ സെക്രട്ടറി നോമിനേറ്റ് ചെയ്തിരുന്നുവെന്നും പുതിയ സംസ്ഥാന കമ്മിറ്റി അഖിലേന്ത്യാ കമ്മിറ്റിയിലേക്കുള്ള കേരളത്തിലെ പ്രതിനിധികളെ തിരഞ്ഞെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വി കൃഷ്ണനെ സംസ്ഥാന സമ്മേളന സ്വാഗത സംഘം ചെയര്‍മാനായിരുന്ന ബി കര്‍ത്തമ്പു മേസ്ത്രി രൂക്ഷമായാണ് വിമര്‍ശിച്ചത്. കൃഷ്ണനെ പുതുതായി അഖിലേന്ത്യാ സെക്രട്ടറിയായി നോമിനേറ്റ് ചെയ്തിട്ടില്ലെന്നും അയാള്‍ പബ്ലിസിറ്റി സ്റ്റണ്ടിന് വേണ്ടി സെല്‍ഫ് ഗോളടിക്കുകയായിരുന്നുവെന്നും കര്‍ത്തമ്പു മേസ്ത്രി കളിയാക്കി. ഏതായാലും ഫോട്ടോ പ്രശ്നം യാദവസമുദായംഗങ്ങള്ക്കിടയില് കാര്യമായ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിട്ടുണ്ട്.
Keywords: Yadava-sabha, Conference, Kanhangad, Kasaragod