കവര്‍ച്ചക്കാരനുമായി പോലീസ് നടത്തിയ ഫോണ്‍ സംഭാഷണം വിവാദത്തില്‍
Sep 11, 2012, 18:16 IST
കാഞ്ഞങ്ങാട്: ജില്ലാ പോലീസ് സൂപ്രണ്ട് എസ് സുരേന്ദ്രന്റെ കീഴിലുള്ള ക്രൈം സ്‌ക്വാഡില്‍പ്പെട്ട സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഫിറോസും കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ തൃക്കരിപ്പൂരില്‍ താമസിക്കുന്ന ആക്രി ബഷീറും തമ്മില്‍ നടത്തിയതായി പറയുന്ന ടെലിഫോണ്‍ സംഭാഷണം വിവാദത്തിലേക്ക്.
റബ്ബര്‍ മോഷണ കേസില്‍ മട്ടന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ ബഷീര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബഷീറിന്റെ സെല്‍ഫ് ഫോണില്‍ വിളിച്ച് ഫിറോസ് സംസാരിച്ചിരുന്നവെന്ന കാര്യം പുറത്ത് വന്നത്.
ചെറുവത്തൂരിലെ ജ്വല്ലറി ഉടമയെ കടയടച്ച് രാത്രി വീട്ടിലേക്ക് നടന്നുപോകുന്നതിനിടയില്‍ കാലിക്കടവ് ജംഗ്ഷനില്‍വെച്ച് ആക്രമിക്കാനും പണം തട്ടിയെടുക്കാനും ഫിറോസ് ബഷീറിനോട് പറഞ്ഞുവെന്ന് റിക്കാര്‍ഡ് ചെയ്ത സംഭാഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ബഷീറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ടെലിഫോണ്‍ സംഭാഷണത്തിന്റെ സിഡി മട്ടന്നൂര്‍ സി ഐ സജീവന്‍ കണ്ണൂര്‍ ജില്ലാ പോലീസ് സൂപ്രണ്ടിനും ഉത്തരമേഖല ഐജിക്കും എത്തിച്ചു കൊടുത്തിട്ടുണ്ട്. ഫിറോസിന്റെ സംഭാഷണം വളരെ വ്യക്തമാണെന്നാണ് സൂചന. അതിനിടെ ഈ സംഭവം പുറത്ത് ചോര്‍ന്നത് ക്രൈം സ്‌ക്വാഡ് അംഗങ്ങള്‍ക്കിടയിലുള്ള വടംവലിയാണെന്ന് പറയുന്നു.
ഒട്ടനവധി കവര്‍ച്ചാ കേസുകള്‍ക്ക് ഇതിനകം തുമ്പുണ്ടാക്കാന്‍ പ്രവര്‍ത്തിച്ച പോലീസ് ഉദ്യോഗസ്ഥനാണ് ഫിറോസ്. അതേസമയം ബഷീറുമായി സെല്‍ ഫോണില്‍ ഫിറോസ് സംസാരിച്ചുവെന്ന് വ്യക്തമായിട്ടുണ്ടെങ്കിലും കവര്‍ച്ചക്കാരന്റെ നീക്കങ്ങള്‍ മനസ്സിലാക്കാന്‍ നടത്തിയ അടവുമാത്രമാത്രമായിരുന്നു ഇതെന്നാണ് ഫിറോസുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.

Keywords: Robber, Crime squad officer, Phone call, Controversy, Kanhangad, Kasaragod