പെരിയ അംബേദ്കര്‍ കോളജില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമമെന്ന് എസ്.എഫ്.ഐ
Oct 25, 2014, 11:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25.10.2014) പെരിയ അംബേദ്കര്‍ കോളജില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമമെന്ന് എസ്എഫ്ഐ. 30ന് നടക്കുന്ന കോളജ് യൂണിയന് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രിക കഴിഞ്ഞ ദിവസം നടന്ന സൂക്ഷ്മ പരിശോധനക്കിടെ ഏകപക്ഷീയമായി തള്ളിയെന്നാണ് എസ്.എഫ്.ഐയുടെ ആരോപണം.
യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലര്‍ പോസ്റ്റിലേക്ക് രണ്ടാംവര്‍ഷ ബീകോം വിദ്യാര്‍ഥി വി.കെ സനോജ് നല്കിയ പത്രികയാണ് യാതൊരു കാരണവുമില്ലാതെ തള്ളിയത്. എസ്എഫ്ഐ വിജയം ഉറപ്പിച്ച പോസ്റ്റില്‍ കെഎസ്യുവിന് ഏകപക്ഷീയമായ വിജയം ഒരുക്കാനാണ് കോളജ് അധികൃതര്‍ ഈ നിലപാട് സ്വീകരിച്ചതെന്ന് എസ്എഫ്ഐ ആരോപിക്കുന്നു. പത്രിക പുനഃപരിശോധിച്ച് എസ്എഫ്ഐയുടെ യുയുസി സ്ഥാനാര്‍ഥിക്ക് മത്സരിക്കാന്‍ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് യൂണിവേഴ്സിറ്റി അധികൃതര്‍ക്ക് പരാതി നല്‍കുമെന്ന് എസ്.എഫ്.ഐ നേതാക്കള്‍ പറഞ്ഞു.
കെഎസ്എയുവിന് വിജയം ഒരുക്കാനുള്ള ജനാധിപത്യ ധ്വംസനത്തിനെതിരെ മുഴുവന്‍ വിദ്യാര്‍ഥികളും രംഗത്തിറങ്ങണമെന്ന് എസ്എഫ്ഐ ജില്ല സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Periya, SFI, Kasaragod, Election, KSU, Periya Ambedkar college.
Advertisement: