പ്യൂണ്‍ ലക്ഷങ്ങള്‍ തട്ടിയത് സൊസൈറ്റി സെക്രട്ടറിയുടെ മകളുടെ അസുഖം മുതലെടുത്ത്
Dec 19, 2012, 22:24 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ രാജീവ് ജി മെമ്മോറിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ പ്യൂണ്‍ നീലേശ്വരം പുതുക്കൈയിലെ ഇ. രാജീവന് 12 ലക്ഷത്തിലധികം രൂപയുടെ വെട്ടിപ്പും തട്ടിപ്പും നടത്തിയത് സൊസൈറ്റി സെക്രട്ടറി രാംദാസിന്റെ മകളുടെ അസുഖം മുതലെടുത്ത്.
കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സെക്രട്ടറി രാംദാസ് അവധിയെടുത്തും അല്ലാതെയും ചെറുകുടലില്‍ അര്‍ബുദം ബാധിച്ച മകളെ തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ ആശുപത്രിയില്‍ ഇടക്കിടെ കൊണ്ടുപോയി ചികിത്സിച്ചും പരിചരിച്ചും വല്ലാതെ വലഞ്ഞിരുന്ന സെക്രട്ടറിയുടെ മാനസിക നില മനസിലാക്കിയ രാജീവന് തക്കം നോക്കി സംഘത്തില്‍ ഒരു വര്‍ഷത്തോളം വെട്ടിപ്പ് തുടരുകയായിരുന്നു.
കോട്ടച്ചേരി ബസ് സ്റ്റാന്‍ഡിനടുത്ത് പ്രവര്‍ത്തിക്കുന്ന നീതി മെഡിക്കല്‍ സ്റ്റോറാണ് രാജീവ് ജി സംഘത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസ്. മെഡിക്കല്‍ സ്റ്റോറിലെ പ്രതിദിന വരുമാനം തൊട്ടടുത്ത ദിവസം ജില്ലാ സഹകരണ ബാങ്കിന്റെ കാഞ്ഞങ്ങാട് ശാഖയില്‍ അടക്കുകയാണ് പതിവ്. സംഘം സെക്രട്ടറി രാംദാസ് തുക ബാങ്കിലടക്കാന്‍ രാജീവനെ ഏല്‍പ്പിക്കാറാണ് പതിവ്. ബാങ്കില്‍ ചെന്ന് പണം അടച്ച് ക്യാഷ് രശീതി കൃത്യമായി രാജീവന് സൊസൈറ്റി ഓഫീസിലെത്തിക്കാറുമുണ്ട്. ഒരു ഇംഗ്ലീഷ് മരുന്ന് കമ്പനിക്ക് പര്‍ച്ചേസ് ഇനത്തില്‍ സംഘം നല്കിയ ചെക്ക് അക്കൗണ്ടില്‍ പണമില്ലെന്നതിന്റെ പേരില്‍ മടങ്ങിയതോടെയാണ് തട്ടിപ്പ് നടന്നുവെന്ന സംശയം ഉടലെടുത്തത്. പിന്നീട് നടത്തിയ പരിശോധനയില്‍ ബാങ്കില്‍ നിന്ന് അടക്കാന്‍ കൊടുത്തയച്ച പണത്തില്‍ നിന്ന് 12,30,050 രൂപയുടെ കുറവ് കണ്ടെത്തുകയായിരുന്നു.
ക്യാഷ് രശീതുകള്‍ പരിശോധിച്ചപ്പോള്‍ സംഘത്തില്‍ നിന്ന് അടക്കാന്‍ കൊടുത്തയച്ച പണം കൃത്യമായി രേഖപ്പെടുത്തിയതായി കണ്ടെത്തി. പക്ഷെ ക്യാഷ് രശീതി രേഖപ്പെടുത്തിയ പണമല്ല കൃത്യമായി ബാങ്കിലടച്ചത്. ജില്ലാ ബാങ്കിന്റെ വ്യാജ സീലുണ്ടാക്കി ബ്ലാങ്ക് ക്യാഷ് രശീതി ആവശ്യമുള്ള പണം രേഖപ്പെടുത്തി സ്വയം പൂരിപ്പിച്ച് അതില്‍ തുക രേഖപ്പെടുത്തി വ്യാജ സീല്‍ പതിപ്പിക്കുകയായിരുന്നു രാജീവന് ചെയ്തതെന്ന് പിന്നീട് കണ്ടെത്തുകയും ചെയ്തു. മകളുടെ അസുഖത്തെ തുടര്‍ന്ന് സംഘം സെക്രട്ടറിക്കുണ്ടായിരുന്ന അസൗകര്യം മുതലെടുത്താണ് രാജീവന് ഈ തട്ടിപ്പ് പദ്ധതി തുടര്‍ന്നത്. രാജീവന് കുറ്റം സമ്മതിച്ച് സംഘത്തിന് രേഖാമൂലം മറുപടി നല്‍കിയിരുന്നു.
2011 ഏപ്രില്‍ മുതല്‍ 2012 സെപ്തംബര്‍ വരെയുള്ള കാലയളവിലാണ് വെട്ടിപ്പ് അത്രയും നടന്നത്. സെക്രട്ടറിയുടെ മകളുടെ ചികിത്സ കാര്യമായി പുരോഗമിച്ചുവരുന്നതിനിടയിലാണ് ഈ തട്ടിപ്പ്. സംഭവം പുറത്തായതോടെ അവധിയെടുക്കാതെ സംഘത്തില്‍ നിന്ന് മാറിനിന്ന രാജീവനെ സസ്പെന്റ് ചെയ്തിട്ടുണ്ട്. നീലേശ്വരത്തെ ഒരു റിട്ടയേര്‍ഡ് സി.ഐ.യുടെ അടുത്ത ബന്ധുകൂടിയായ രാജീവനെ 'കുറ്റവിമുക്തനാക്കാനുള്ള' കരുനീക്കങ്ങള്‍ നടന്നുവരുന്നുണ്ട്.
അതിനിടെ രാജീവനെതിരെയുള്ള കുറ്റം അന്വേഷിക്കുന്നതിന് സംഘം മൂന്നംഗ കമ്മീഷനെ നിയോഗിച്ചു. പ്രസിഡണ്ട് അഡ്വ. പി. പ്രഭാകരന്, ഡയറക്ടര്‍മാരായ പ്രഭാകരന് വാഴുന്നോറൊടി, അഡ്വ. പി. അരവിന്ദന് എന്നിവരടങ്ങുന്ന കമ്മീഷന് അന്വേഷണം തുടരുന്നുണ്ട്. അന്വേഷണം പൂര്‍ത്തിയായാല്‍ രാജീവനെതിരെ പോലീസിനെ സമീപിക്കാനാണ് ഭരണസമിതിയുടെ ധാരണ.

Keywords : Kanhangad, Cash, Fraud, Employ, Rajiv Gandhi Memorial Co-operative Society, Rajeevan, Ramdas, Thiruvanandapuram, Bus stand, Malayalam News, Kerala.