കാല്‍നട യാത്രക്കാരനായ യുവാവിന് ബൈക്കിടിച്ച് ഗുരുതരം
Feb 2, 2015, 10:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 02/02/2015) കാല്‍നട യാത്രക്കാരനായ യുവാവിന് ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റു. കാഞ്ഞങ്ങാട്ടെ ഷഫീഖ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സുന്ദരന്റെ മകന്‍ സുഭാഷിനാണ് (28) ഞായറാഴ്ച രാത്രി കോട്ടച്ചേരി ഷാലിമാര്‍ ഹോട്ടലിന് മുന്‍ വശത്ത് ബൈക്കിടിച്ച് പരിക്കേറ്റത്.
ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് സുഭാഷ്. ബൈക്കോടിച്ച ഹൊസ്ദുര്‍ഗ് വിനായക തീയേറ്ററിനടുത്ത് താമസിക്കുന്ന അശ്വിന്‍, പാണ്ഡുരംഗ എന്നിവര്‍ക്കും അപകടത്തില്‍ പരിക്കേറ്റു. ഇവരെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords : Kanhangad, Kasaragod, Kerala, Injured, Accident, Bike, Hospital, Treatment, Subash.