പി.ഡി.പി വെള്ളരിക്കുണ്ട് താലൂക്ക് ധര്‍ണ നടത്തും
Jun 19, 2015, 15:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 19/06/2015) ഭൂരഹിതരായ ആദിവാസികള്‍ക്കും പിന്നോക്കക്കാര്‍ക്കും പട്ടയം നല്‍കുന്ന പേരുപറഞ്ഞ് അധികൃതര്‍ ക്രൂശിക്കുകയാണെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് പി.ഡി.പി ഒരുങ്ങുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. വെള്ളരിക്കുണ്ട് താലൂക്കിലേക്ക് ധര്‍ണയടക്കമുള്ള വിവിധ പ്രക്ഷോഭങ്ങള്‍ക്ക് കാഞ്ഞങ്ങാട് അബ്ബാസ് സെന്ററില്‍ നടന്ന പി.ഡി.പി യോഗം രൂപം നല്‍കി.
വാസാവശ്യത്തിന് സര്‍ക്കാര്‍ അനുവദിച്ച മുഴുവന്‍ ആളുകള്‍ക്കും പട്ടയം നല്‍കണം. വെള്ളരിക്കുണ്ട് മേഖലകളിലെ സാധാരണക്കാരായ ആദിവാസികള്‍ക്കും പിന്നോക്കക്കാര്‍ക്കും അനുഭവിക്കേണ്ടിവരുന്ന വിഷമങ്ങള്‍ അധികൃതര്‍ കണ്ടില്ലെന്ന് നടിക്കരുതെന്നും യോഗം ആവശ്യപ്പെട്ടു. പി.ഡി.പി ജില്ലാ ട്രഷറര്‍ റഷീദ് മുട്ടുന്തല അധ്യക്ഷത വഹിച്ചു.
കേന്ദ്ര കമ്മിറ്റിയംഗം എം.എം.കെ. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഉബൈദ് മുട്ടുന്തല (പ്രസിഡണ്ട്), നാരായണന്‍ ചുളി (വൈസ് പ്രസിഡണ്ട്), കുഞ്ഞമ്പു മാലോം (സെക്രട്ടറി), മൂസ പാറപ്പള്ളി (ട്രഷറര്‍), റഷീദ് മുട്ടുന്തല (ജില്ലാ കൗണ്‍സില്‍), അസീസ് കാഞ്ഞങ്ങാട് (സംസ്ഥാന കൗണ്‍സില്‍).
യൂനുസ് തളങ്കര റിട്ടേണിംഗ് ഓഫീസറായിരുന്നു. ഗോപി കുതിരക്കല്‍, അസീസ് മുഗു, ഉബൈദ് മുട്ടുന്തല, കുഞ്ഞമ്പു മാലോം, രാഘവന്‍ മാലോം എന്നിവര്‍ പ്രസംഗിച്ചു. അസീസ് കാഞ്ഞങ്ങാട് സ്വാഗതവും, മൂസ പാറപ്പള്ളി നന്ദിയും പറഞ്ഞു.
ഉബൈദ് മുട്ടുന്തല |
കുഞ്ഞമ്പു മാലോം |

Keywords : Kanhangad, Kasaragod, Kerala, PDP, Meeting, Dharna, Vellarikkund.