തീവണ്ടി യാത്രക്കിടെ പാസ്‌പോര്‍ട്ടും വിസയും മോഷണം പോയി
Jan 21, 2013, 13:53 IST
കാഞ്ഞങ്ങാട്: തീവണ്ടി യാത്രക്കിടയില്‍ കാഞ്ഞങ്ങാട് സ്വദേശിയുടെ പാസ്‌പോര്‍ട്ടും വിസയും ടിക്കറ്റും കവര്‍ന്നു. കാഞ്ഞങ്ങാട് ഞാണിക്കടവിലെ മുഹമ്മദ് അഫ്‌സലാണ് കവര്‍ച്ചയ്ക്കിരയായത്.
ഞായറാഴ്ച വൈകുന്നേരം ആറ് മണിക്ക് എറണാകുളം നെടുമ്പാശ്ശേരിയില്‍ നിന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ അബൂദാബിയില്‍ പോകാനായി രാവിലെ പരശുറാം എക്‌സ്പ്രസില്‍ മുഹമ്മദ് അഫ്‌സലും ബന്ധുവായ പള്ളിക്കരയിലെ ഹുസൈനും യാത്ര തിരിച്ചതായിരുന്നു. വണ്ടി ആലുവയിലെത്തിയപ്പോള്‍ മുഹമ്മദ് അഫ്‌സലിന്റെ ബാഗ് കീറി പാസ്‌പോര്‍ട്ടും മറ്റും ആരോ കൈക്കലാക്കുകയായിരുന്നു. നെടുമ്പാശ്ശേരിയിലെത്തി ബാഗ് പരിശോധിച്ചപ്പോഴാണ് രേഖകള്‍ നഷ്ടമായ കാര്യം അഫ്‌സലും ഹുസൈനും അറിഞ്ഞത്.
ഇതോടെ അഫ്‌സലിന്റെ ഗള്‍ഫ് യാത്ര മുടങ്ങുകയായിരുന്നു. അഫ്‌സല്‍ ഇത് സംബന്ധിച്ച് എറണാകുളം റെയില്‍വേ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പാസ്‌പോര്‍ട്ടും വിസയും നഷ്ടപ്പെട്ടതോടെ മുഹമ്മദ് അഫ്‌സല്‍ മാനസികമായി തളര്‍ന്നിരിക്കുകയാണ്. ഒട്ടേറെ പ്രതീക്ഷകളോടെയും സ്വപ്നങ്ങളോടെയും ഗള്‍ഫ് യാത്രയ്ക്ക് തയ്യാറെടുത്തിരുന്ന അഫ്‌സലിന് വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടുവെന്ന യാഥാര്‍ത്ഥ്യം ഇപ്പോഴും ഉള്‍ക്കൊള്ളാനാവുന്നില്ല.

Keywords: Train, Robbery, Passport, Visa, Ticket, Abudhabi, Gulf, Youth, Njanikadavu, Kanhangad, Kasaragod, Kerala, Malayalam news, Passport with visa looted in train.