പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍: അപേക്ഷകരെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചാല്‍ നടപടി
Mar 22, 2012, 16:54 IST
കാഞ്ഞങ്ങാട്: പാസ്പോര്‍ട്ടിന് അപേക്ഷ നല്‍കിയവരെ പോലീസ് സ്റേഷനില്‍ വിളിപ്പിച്ച് വെരിഫിക്കേഷന്‍ നടത്തുന്നത് ഡി ജി പി ജേക്കബ് പുന്നൂസ് തടഞ്ഞു. പാസ്പോര്‍ട്ട് അപേക്ഷകരെ പോലീസ് സ്റേഷനിലേക്ക് വിളിപ്പിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഡി ജി പി പ്രത്യേക മുന്നറിയിപ്പ് നല്‍കി.
പാസ്പോര്‍ട്ട് അപേക്ഷകരെ സംബന്ധിച്ച അന്വേഷണവും അവര്‍ നല്‍കിയ രേഖകളുടെ പരിശോധനയും അപേക്ഷകരുടെ മേല്‍വിലാസമുള്ള സ്ഥലത്ത് പോയി നേരിട്ട് തന്നെ അന്വേഷിക്കണമെന്നാണ് നിലവിലുള്ള ചട്ടം. എന്നാല്‍ മിക്ക പോലീസ് ഉദ്യോഗസ്ഥരും പാസ്പോര്‍ട്ട് അപേക്ഷകരെ ഫോണില്‍ ബന്ധപ്പെട്ട് സ്റേഷനിലേക്ക് വിളിപ്പിക്കുകയും അന്വേഷണം പൂര്‍ത്തിയാക്കുകയും ' കൈമടക്ക് ' വാങ്ങി തിരിച്ചയക്കുകയുമാണ് പതിവ്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പാസ്പോര്‍ട്ട് അപേക്ഷകരെ പോലീസ് സ്റേഷനിലേക്ക് വിളിപ്പിക്കുന്നത് ഡി ജി പി തടഞ്ഞത്.
Keywords: Passport verification, DGP Jacob Punnoose