city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അജ്ഞാത കവിത: കവിക്ക് വേണ്ടി സി.പി.എം അന്വേഷണം തുടങ്ങി

അജ്ഞാത കവിത: കവിക്ക് വേണ്ടി സി.പി.എം അന്വേഷണം തുടങ്ങി
കാഞ്ഞങ്ങാട്: പാര്‍ട്ടി സമ്മേളനത്തിന് എരിവ് പകരാന്‍ അജ്ഞാത കവി പുറത്തുവിട്ട കവിത ചൂടേറിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും കളമൊരുക്കി. സിപിഎമ്മിനകത്തെ ഗ്രൂപ്പിസം മറയാക്കി പടച്ചുവിട്ട കവിതക്ക് പിന്നില്‍ ആരെന്ന് കണ്ടെത്താനുള്ള രഹസ്യനീക്കങ്ങള്‍ പാര്‍ട്ടി തലത്തില്‍ ആരംഭിച്ചു. അജ്ഞാത കവിയെ കണ്ടെത്തിയെ അടങ്ങൂവെന്ന വാശിയിലാണ് പലരും. അജ്ഞാത കവിതയിലെ പരാമര്‍ശങ്ങള്‍ നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. പാര്‍ട്ടിയെ അപമാനിക്കാനും പാര്‍ട്ടി നേതാക്കളെ അപകീര്‍ത്തിപ്പെടുത്താനും പാര്‍ട്ടിക്കകത്തുള്ള ചിലരാണ് കവിത രചിച്ചതെന്ന ആക്ഷേപം ഒരുഭാഗത്ത് ഉയര്‍ന്നിട്ടുണ്ട്. ഈയിടെ പാര്‍ട്ടിയില്‍ അച്ചടക്ക നടപടിക്ക് വിധേയനായ വി.വി.രമേശന്‍, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് അതിയാമ്പൂരിലെ എം.രാഘവന്‍ എന്നിവരെ കവിത മറയാക്കി ചിലര്‍ പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്.
രമേശന്റെ അറിവോടെയാണ് കവിത രചിച്ചതെന്ന ആക്ഷേപം ഒരുഭാഗത്ത് നിലനില്‍ക്കുമ്പോള്‍ വി.എസ്.അച്യുതാനന്ദനെ അനുകൂലിക്കുന്ന മടിക്കൈ കോക്കസില്‍പെട്ട ചിലരാണ് കവിതക്ക് പിന്നിലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

'എന്റെ നൊമ്പരങ്ങള്‍' എന്ന തലക്കെട്ടോടുകൂടി പുറത്തുവിട്ട കവിതയിലെ പരാമര്‍ശങ്ങള്‍ തീര്‍ത്തും പ്രതിഷേധാര്‍ഹവും ഒരു നേതാവിനെ കരിതേച്ച് കാണിക്കാനുള്ള നീക്കത്തിന്റെ ഭാഗവുമാണെന്ന് പൊതുവെ ചൂണ്ടിക്കാണിക്കപ്പെടുന്നു. പാര്‍ട്ടിയില്‍ ഇത്തരത്തിലുള്ള സര്‍ഗാത്മക പ്രവണത തകര്‍ക്കുക തന്നെ വേണമെന്നാണ് ചില നേതാക്കള്‍ അഭിപ്രായപ്പെട്ടത്. അതിനിടെ കവിതക്ക് പിന്നില്‍ പാര്‍ട്ടിയിലെ അതിയാമ്പൂര് ലോബി ഉണ്ടെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. പുരോഗമന കലാസാഹിത്യസംഘത്തിലെ ഗ്രൂപ്പ് പോര് അജ്ഞാതകവിക്ക് കരുത്തുപകര്‍ന്നുവെന്ന് ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്. ഏതായാലും അജ്ഞാത കവി ഉള്ളുതുറന്ന് ചിരിച്ച് മറഞ്ഞുനില്‍ക്കുകയാണ്. മേലാങ്കോട്ട് നടന്ന സിപിഎം കാഞ്ഞങ്ങാട് ഏരിയ സമ്മേളനത്തിന് തൊട്ടടുത്ത ദിവസങ്ങളിലാണ് കവിത പുറത്തുവന്നത്. എന്നാല്‍ വേണ്ടത്ര പ്രചാരണം കിട്ടാത്തതിനാല്‍ കവിതയെ കുറിച്ച് യാതൊരു തരത്തിലുള്ള ചര്‍ച്ചയും ഉണ്ടായിരുന്നില്ല. സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യപ്പെടണമെന്ന ദുരുദ്ദേശത്തോടുകൂടിയാണ് കവിത പുറത്തുവിട്ടതെങ്കിലും അജ്ഞാതകവിയുടെ താല്പര്യം നടക്കാതെ പോവുകയായിരുന്നു.

Keywords: Kanhangad, Kasaragod, Poem, CPIM, Kanhangad-Local-conference

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia