അജ്ഞാത കവിത: കവിക്ക് വേണ്ടി സി.പി.എം അന്വേഷണം തുടങ്ങി
Dec 5, 2011, 15:46 IST
രമേശന്റെ അറിവോടെയാണ് കവിത രചിച്ചതെന്ന ആക്ഷേപം ഒരുഭാഗത്ത് നിലനില്‍ക്കുമ്പോള്‍ വി.എസ്.അച്യുതാനന്ദനെ അനുകൂലിക്കുന്ന മടിക്കൈ കോക്കസില്‍പെട്ട ചിലരാണ് കവിതക്ക് പിന്നിലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
'എന്റെ നൊമ്പരങ്ങള്‍' എന്ന തലക്കെട്ടോടുകൂടി പുറത്തുവിട്ട കവിതയിലെ പരാമര്‍ശങ്ങള്‍ തീര്‍ത്തും പ്രതിഷേധാര്‍ഹവും ഒരു നേതാവിനെ കരിതേച്ച് കാണിക്കാനുള്ള നീക്കത്തിന്റെ ഭാഗവുമാണെന്ന് പൊതുവെ ചൂണ്ടിക്കാണിക്കപ്പെടുന്നു. പാര്‍ട്ടിയില്‍ ഇത്തരത്തിലുള്ള സര്‍ഗാത്മക പ്രവണത തകര്‍ക്കുക തന്നെ വേണമെന്നാണ് ചില നേതാക്കള്‍ അഭിപ്രായപ്പെട്ടത്. അതിനിടെ കവിതക്ക് പിന്നില്‍ പാര്‍ട്ടിയിലെ അതിയാമ്പൂര് ലോബി ഉണ്ടെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. പുരോഗമന കലാസാഹിത്യസംഘത്തിലെ ഗ്രൂപ്പ് പോര് അജ്ഞാതകവിക്ക് കരുത്തുപകര്‍ന്നുവെന്ന് ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്. ഏതായാലും അജ്ഞാത കവി ഉള്ളുതുറന്ന് ചിരിച്ച് മറഞ്ഞുനില്‍ക്കുകയാണ്. മേലാങ്കോട്ട് നടന്ന സിപിഎം കാഞ്ഞങ്ങാട് ഏരിയ സമ്മേളനത്തിന് തൊട്ടടുത്ത ദിവസങ്ങളിലാണ് കവിത പുറത്തുവന്നത്. എന്നാല്‍ വേണ്ടത്ര പ്രചാരണം കിട്ടാത്തതിനാല്‍ കവിതയെ കുറിച്ച് യാതൊരു തരത്തിലുള്ള ചര്‍ച്ചയും ഉണ്ടായിരുന്നില്ല. സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യപ്പെടണമെന്ന ദുരുദ്ദേശത്തോടുകൂടിയാണ് കവിത പുറത്തുവിട്ടതെങ്കിലും അജ്ഞാതകവിയുടെ താല്പര്യം നടക്കാതെ പോവുകയായിരുന്നു.
Keywords: Kanhangad, Kasaragod, Poem, CPIM, Kanhangad-Local-conference