പാന്‍മസാല വില്‍പന സംഘത്തിലെ മുഖ്യകണ്ണി പോലീസ് പിടിയില്‍
Nov 29, 2012, 16:09 IST
കാഞ്ഞങ്ങാട്: സര്‍ക്കാര്‍ നിരോധിച്ച പാന്‍ മസാല ഉല്‍പന്നങ്ങള്‍ കാഞ്ഞങ്ങാട് നഗരം കേന്ദ്രീകരിച്ച് വില്‍പന നടത്തുന്ന ഉത്തരേന്ത്യന്‍ സംഘത്തിലെ മുഖ്യകണ്ണി പോലീസ് പിടിയിലായി. ഉത്തര്‍പ്രദേശ് സ്വദേശിയായ കാശി യാദവിനെ(40)യാണ് പാന്‍ മസാല ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്നതിനിടെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്.
കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് പാന്‍മസാല പാക്കറ്റുകള്‍ നടന്ന് വില്‍പന നടത്തുകയായിരുന്ന കാശിയാദവിനെ ഹോംഗാര്‍ഡുമാര്‍ കൈയ്യോടെ പിടികൂടി ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി കാശിയാദവിനെ കസ്റ്റഡിയിലെടുക്കുകയും ലഹരി വസ്തുക്കളുടെ പാക്കറ്റുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും മറ്റുമായി കാഞ്ഞങ്ങാടുള്‍പ്പെടെ കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് പാന്‍മസാലകള്‍ വിതരണത്തിനെത്തുന്നുണ്ട്. തീവണ്ടി മാര്‍ഗമാണ് വന്‍ തോതില്‍ പാന്‍മസാലകള്‍ കടത്തുന്നത്.
നിരോധിക്കപ്പെട്ട പാന്‍പരാഗ്, മധു, ഹാന്‍സ്, ഗുഡ്ക്ക തുടങ്ങിയ ലഹരി പദാര്‍ത്ഥങ്ങള്‍ കാഞ്ഞങ്ങാട് ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ വില്‍പന നടത്തുന്നതിന് ഉത്തരേന്ത്യന്‍ സംഘം ഉള്‍പ്പെടെയുള്ള ഇടനിലക്കാര്‍ സജീവമാണ്. ചില പലചരക്ക് കടകളിലും തട്ടുകടകളിലും പാന്‍മസാല കച്ചവടം പൊടിപൊടിക്കുന്നു. ഉള്‍ നാടന്‍ പ്രദേശങ്ങളില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും ലഹരി പദാര്‍ത്ഥ വിപണനം വ്യാപകമായിട്ടുണ്ട്.

Keywords: Panmasala, Sale, ARrest, Kanhangad, Kasaragod, Kerala, Malayalam news.