പള്ളിക്കര റെയില്‍വെ മേല്‍പാലം: പി.കരുണാകരന്‍ എംപി കേന്ദ്രസര്‍ക്കാറിനെ അഭിനന്ദിക്കാന്‍ തയ്യാറാകണം: ബിജെപി
Sep 23, 2015, 15:04 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23/09/2015) 'പക്ഷപാതരഹിത വികസനം എന്ന മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ച് പള്ളിക്കര മേല്‍പാലത്തിന് തുക അനുവദിച്ച കേന്ദ്രസര്‍ക്കാറിനെ അഭിനന്ദിക്കാന്‍ ജില്ലയുടെ എംപി എന്ന നിലയില്‍ പി.കരുണാകരന്‍ തയ്യാറാകണമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് ആവശ്യപ്പെട്ടു. കേന്ദ്രത്തില്‍ സ്വന്തം പാര്‍ട്ടി പിന്തുണയ്ക്കുന്ന സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്നിട്ടുകൂടി സ്വന്തം മൂക്കിന് താഴെയുള്ള മേല്‍പ്പാലം യാഥാര്‍ത്ഥ്യമാക്കാന്‍ പി.കരുണാകരന്‍ എംപിക്ക് ബിജെപി സര്‍ക്കാറിന്റെ സഹായം വേണ്ടി വന്നു.
ഇതോടെ മേല്‍പ്പാലത്തിന്റെ പേരില്‍ എല്ലാവരാലും വിമര്‍ശിക്കപ്പെട്ട എംപിയുടെ മുഖം രക്ഷിച്ചത് നരേന്ദ്രമോദി സര്‍ക്കാരാണെന്നും ശ്രീകാന്ത് പറഞ്ഞു. 40 കോടി രൂപയാണ് മേല്‍പ്പാലത്തിനായി മാറ്റിവെച്ചിട്ടുള്ളത്. സംസ്ഥാന സര്‍ക്കാറിന്റെ അലംഭാവമുണ്ടായിട്ടും കേരളത്തിലും പ്രത്യേകിച്ച് കാസര്‍കോട് ജില്ലയിലും വികസനം കൊണ്ടുവന്ന കേന്ദ്രസര്‍ക്കാറിനെ പരസ്യമായി അഭിനന്ദിക്കാന്‍ എംപി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിലെ റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുക അനുവദിച്ച നിധിന്‍ ഗഡ്കരിയെ ബിജെപി ജില്ലാ കമ്മറ്റി അഭിനന്ദിച്ചു.

Keywords: Kasaragod, Kerala, Kanhangad, P.Karunakaran-MP, Pallikara, Railway, Pallikkara Railway over bridge: BJP's statement.