Tragic Accident | പടന്നക്കാട് ബൈകില്‍ ലോറിയിടിച്ച് 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം
● രണ്ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
● ബൈക് ലോറിക്കടിയില്‍ കുടുങ്ങിപ്പോയിരുന്നു.
● ലോറി ഡ്രൈവര്‍ മദ്യപിച്ചിരുന്നുവെന്ന് സംശയം.
● സംഭവത്തില്‍ പൊലീസ് കേസെടുത്തു.
നീലേശ്വരം: (KasargodVartha) ദേശീയപാതയില്‍ പടന്നക്കാട് മേല്‍പാലത്തിന് സമീപം നാഷണല്‍ പെര്‍മിറ്റ് ലോറി ബൈകിലിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ പടന്നക്കാട് മേല്‍പാലത്തിന് തെക്ക് ഭാഗത്താണ് അപകടം നടന്നത്. കാഞ്ഞങ്ങാട് പഴയകടപ്പുറത്തെ ആശിഖ് (20), സുഹൃത്ത് വടകര മുക്കിലെ തന്‍വീര്‍ (35) എന്നിവരാണ് മരിച്ചത്.
പടന്നക്കാട് എസ്എന്‍ സ്‌കൂളിന് സമീപം മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള എം എച് 10 ടി - 5090 നമ്പര്‍ ലോറിയിലാണ് ആദ്യം നാഷണല്‍ പെര്‍മിറ്റ് ലോറി ഇടിച്ചത്. ശേഷം കെ എല്‍ 58 എ എച് 8106 കാറില്‍ ഇടിച്ച് റോഡരികില്‍ ബൈക് നിര്‍ത്തി ഇരിക്കുകയായിരുന്ന യുവാക്കള്‍ക്ക് നേരെ പാഞ്ഞുകയറുകയായിരുന്നു. പിന്നീട് ടി എന്‍ 47 എ ആര്‍ 5952 ലോറിയില്‍ ഇടിച്ചാണ് അപകടം വരുത്തിയ നാഷണല്‍ പെര്‍മിറ്റ് ലോറി നിന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഇടിയുടെ ആഘാതത്തില്‍ ബൈക് ലോറിക്കടിയില്‍ കുടുങ്ങിപ്പോയിരുന്നു. വിവരം അറിഞ്ഞ് ഹൊസ്ദുര്‍ഗ് പൊലീസും കാഞ്ഞങ്ങാട് നിന്നുമെത്തിയ അഗ്‌നിരക്ഷാസേനയും പ്രദേശവാസികളും ചേര്‍ന്നാണ് കുടുങ്ങിയവരെ പുറത്തെടുത്തത്. അപ്പോഴേക്കും രണ്ടുപേരും മരിച്ചിരുന്നു. മൃതദേഹങ്ങള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. ലോറി ഡ്രൈവര്‍ മദ്യപിച്ചിരുന്നുവെന്ന സംശയം ഉരുന്നുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
അപകട വാര്‍ത്ത പങ്കുവെച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
Two youths died in a bike accident near Padannakkad overpass on the National Highway. A National Permit lorry hit the bike. The deceased are Ashiq from Kanhangad and Tanveer from Vadakara. Eyewitnesses say the lorry also hit two other vehicles before hitting the bike. The lorry driver is suspected to have been under the influence of alcohol. Police have registered a case.
#RoadAccident #TragicDeath #Padannakkad #Kasaragod #BikeAccident #LorryAccident