ഗണിതമേളയില്‍ രണ്ടാം വര്‍ഷവും പി നാരായണന്‍
Jan 18, 2012, 07:30 IST
കാഞ്ഞങ്ങാട്: ടീച്ചിങ് എയ്ഡില്‍ മേക്കാട്ട് ഗവ. ഹയര്‍സെക്കന്‍ഡറിയിലെ അധ്യാപകന്‍ പി നാരായണന്‍ രണ്ടാം തവണയും ജേതാവായി. പാലക്കാട് നടന്ന സംസ്ഥാന ഗണിതമേളയില്‍ പത്താംതരത്തിലെ പുതിയ പാഠപുസ്തകത്തിലെ വൃത്തങ്ങളുമായി ബന്ധപ്പെട്ട ആശയങ്ങളും തത്വങ്ങളും ലളിതമായി പഠിപ്പിക്കുന്നതിനുള്ള പഠനോപകരണങ്ങള്‍ തത്സമയ മത്സരത്തില്‍ അവതരിപ്പിച്ചാണ് നാരായണന്‍ ജേതാവായത്.
Keywords: Maths Fest, winner, Kanhangad, Kasaragod