city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Obituary | വിഷം അകത്ത് ചെന്ന് ചികിത്സയിലായിരുന്ന വനിതാ ഡ്രൈവിംഗ് സ്കൂൾ ഉടമ മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com) വിഷം അകത്ത് ചെന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വനിതാ ഡ്രൈവിംഗ് സ്കൂൾ ഉടമ മരിച്ചു. മൂലക്കണ്ടത്തെ പരേതനായ കുട്ടൻ - കല്യാണി ദമ്പതികളുടെ മകൾ സുധ (46) യാണ് മരിച്ചത്. മാവുങ്കാലിൽ അന്നപൂർണ ഡ്രൈവിംഗ് സ്കൂൾ സ്ഥാപനം നടത്തിവരികയായിരുന്നു.

Obituary | വിഷം അകത്ത് ചെന്ന് ചികിത്സയിലായിരുന്ന വനിതാ ഡ്രൈവിംഗ് സ്കൂൾ ഉടമ മരിച്ചു

ഞായറാഴ്ച രാവിലെയാണ് സുധയെ മൂലക്കണ്ടത്തെ വിട്ടിലെ കിടപ്പുമുറിയിൽ എലി വിഷം അകത്തുചെന്ന് അവശനിലയിൽ കണ്ടെത്തിയത്. ഉടൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും നിലഗുരുതരമായതിനാൽ കണ്ണൂർ മിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിലായിരുന്ന സുധ ബുധനാഴ്ച പുലർചെയാണ് മരണപ്പെട്ടത്.

ജീവിതശൈലീ രോഗങ്ങളാൽ ബുദ്ധിമുട്ട് അനുഭവിച്ചു വരികയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. മൂന്ന് പതിറ്റാണ്ട് കാലമായി ഡ്രൈവിംഗ് പരിശീലനരംഗത്ത് സജീവമായിരുന്നു സുധ. നാട്ടിലും വിദേശത്തുമായി നിരവധിയാളുകളെ ഡ്രൈവിംഗ് പരിശീലിപ്പിച്ചിരുന്നു. ഒരു വർഷം മുമ്പാണ് നെല്ലിത്തറ ധർമശാസ്താ ക്ഷേത്രത്തിന് സമീപം വാങ്ങിയ സ്ഥലത്ത് ഡ്രൈവിങ് സ്കൂളിന് സ്വന്തമായി ഓഫീസ് കെട്ടിടം പണിതത്. ജില്ലയിലെ ആദ്യ വനിതാ ഡ്രൈവിംഗ് പരിശീലക കൂടിയാണ്. കണ്ണൂർ സ്വദേശി മനോജാണ് ഭർത്താവ്. സഹോദരങ്ങൾ: വത്സല, രമണി.

മൃതദേഹം ഹൊസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിൽ പോസ്‌റ്റ്‌മോർടം നടത്തി.

Keywords: Kanhangad, Obituary, Driving School, Died, Female Driver, Kasaragod, Hospital, Treatment, Postmortem, Police, Owner of female driving school, who was undergoing treatment, died.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia