അമിതവേഗതയില്‍ വാഹനങ്ങള്‍ ഓടിച്ച നാല്പേര് അറസ്റ്റില്‍
May 5, 2012, 11:49 IST
കാഞ്ഞങ്ങാട്: അമിത വേഗതയിലും മദ്യ ലഹരിയിലും വാഹനങ്ങള്‍ ഓടിച്ച നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുണ്ടം കുഴിയിലെ മജീദ് (30), മഠത്തില്‍ വളപ്പിലെ സുനീഷ് കുമാര്‍ (24), ചിത്താരി മാട്ടുമ്മലിലെ മുഹമ്മദ് താഹ (36), മാണി മൂലയിലെ കെ വി ദിനേശന് (29) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് പിടികൂടിയത്. മജീദ് ഓടിച്ച കെ എല്‍ 14 കെ 8196 പിക്കപ്പ് വാന്‍, സുനീഷ് ഓടിച്ച കെഎല്‍ 14 ജി 6568 ന മ്പര്‍ മോട്ടോര്‍ സൈക്കിള്‍ മുഹമ്മദ് താഹ ഓടിച്ച കെഎല്‍ 60 എ 4270 നമ്പര്‍ മാരുതി ആള്‍ട്ടോ കാര്‍, ദിനേശന് ഓടിച്ച കെഎല്‍ 14 കെ 7656 നമ്പര്‍ ഓട്ടോറിക്ഷയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
Keywords: Kasaragod, Drive, Kanhangad, Alto car, Auto, Bike, Arrest.