പാറപ്പള്ളി പെണ്‍കുട്ടികളുടെ യതീംഖാന വാര്‍ഷിക സമ്മേളന ഓഫീസ് തുറന്നു
Feb 20, 2012, 07:30 IST
കാഞ്ഞങ്ങാട്: മാര്‍ച്ച് 9,10 തീയ്യതികളില്‍ നടക്കുന്ന മര്‍ഹും ചിത്താരി അബ്ദുറഹ്മാന് മുസ്ല്യാര്‍ മെമ്മോറിയല്‍ റാറുര് റശാദ് പെണ്‍കുട്ടികളുടെ യതീംഖാന ആറാംവാര്‍ഷിക സമ്മേളന സ്വാഗതസംഘം ഓഫീസ് ജാമിഅസഅദിയ്യ അറബിയ്യ വര്‍ക്കിംഗ് സെക്രട്ടറി എ.പി.അബ്ദുല്ല മുസ്ല്യാര്‍ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു.
സ്വാഗതസംഘം ചെര്‍മാന്‍ സയ്യിദ് അബ്ദുല്‍ അസീസ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. യതീംഖാന പ്രസിഡന്റ് സി.എച്ച്.അഹമ്മദ് അശ്റഫ് മൗലവി, ഹസ്ബുല്ല തളങ്കര, എം.ഹസൈനാര്‍ പറക്കളായി, മടിക്കൈ അബ്ദുല്ല ഹാജി, പി.എം.അബ്ദുല്‍ അസീസ് പാറപ്പള്ളി, സി.എം.യൂസഫ് സഅദി അയ്യങ്കേരി, ഹമീദ് ക്ലായിക്കോട്, നസീര്‍ തെക്കേക്കര, കെ.കെ.മൂസ പടന്നക്കാട്, എം.അലവി ഹാജി ബേക്കല്‍, കെ.അബ്ദുല്‍ ഹക്കീം ചിത്താരി, ബഷീര്‍ കുന്നില്‍ പ്രസംഗിച്ചു. ബഷീര്‍ മങ്കയം സ്വാഗതവും യൂസഫ് സഅദി നന്ദിയും പറഞ്ഞു.
Keywords: Orphanage fest, Office, Kanhangad, Kasaragod