ഉന്നത വിദ്യാഭ്യാസ മേഖലക്ക് കൂടുതല്‍ ഊന്നല്‍ നല്‍കും: മുഖ്യമന്ത്രി
Feb 17, 2012, 17:15 IST
കാസര്‍കോട്: ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം വിദ്യാഭ്യാസ രംഗത്ത് വളരെ മുന്നിലാണെങ്കിലും ഉന്നത വിദ്യാഭ്യാസ രംഗത്ത് മറ്റ് സംസ്ഥാനങ്ങളേക്കാളും ഏറെ പിറകിലാണ്. ഈ കുറവ് നികത്താന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കടന്നു വരണം. ഇതിന് കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്. വിദ്യാഭ്യാസ രംഗത്ത് വന്നു കൊണ്ടിരിക്കുന്ന കാഴ്ചപ്പാടുകളും പുരോഗതിയും ഉള്‍ക്കൊള്ളണം. വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരം ഉണ്ടാക്കി കൊടുക്കാനും ശ്രമം നടത്തണം.
ചടങ്ങില്‍ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രതിമ, വാല്‍മീകിയുടെ പ്രതിമ, കെ.ബി.നമ്പ്യാരുടെ ഫോട്ടോ എന്നിവയുടെ അനാഛാദനവും കോളേജ് ഓഡിറ്റോറിയം, ഷട്ടില്‍ ബാഡ്മിന്റണ്‍ കോര്‍ട്ട്, പോസ്റ്റോഫീസ്, മള്‍ട്ടി ജിംനേഷ്യം, ഇംഗ്ലീഷ് ഭാഷാ ല ബോറട്ടറി, റിഫ്രഷ്‌മെന്റ് സെന്റര്‍, വെബ് ബ്രൗസിംഗ് സെന്റര്‍ എന്നിവയുടെ ഉദ്ഘാടനങ്ങളും നടന്നു.
കൈതക്കാട് എ.യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 500 വീടുകളില്‍ നടത്തിയ ആരോഗ്യ വിദ്യാഭ്യാസ സര്‍വേ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.
പി.കരുണാകരന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമളാ ദേവി, മുന്‍ എം.എല്‍. എ എം.കുഞ്ഞിരാമന്‍ നമ്പ്യാര്‍, സുശീല നായര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍മാരായ ഹസീന താജുദ്ദീന്‍, വി.ഗൗരി, കൗണ്‍സിലര്‍മാരായ ശോഭ, ടി.കുഞ്ഞികൃഷ്ണന്‍ എന്നിവരും വി.കുട്ട്യന്‍, വി.കുഞ്ഞിരാമന്‍, ഡോ.വി.ഗംഗാധരന്‍, ഗണേശന്‍ മസ്ഗത്തില്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് എ.അച്ചുതന്‍, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ എം.ബിനു, കെ.രാമനാഥന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ എം.കെ.അബ്ദുല്‍ ഖാദര്‍ സ്വാഗതവും, ബേബി ചന്ദ്രിക നന്ദിയും പറഞ്ഞു.