കാപ്പ കേസില്‍ ഒരു യുവാവ് കൂടി അറസ്റ്റില്‍
May 16, 2015, 17:20 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 16/05/2015) കാപ്പ കേസില്‍ ഒരു യുവാവ് കൂടി അറസ്റ്റിലായി. അജാനൂര്‍ തെക്കേപ്പുറം സ്വദേശി സെമീറി (27)നെയാണ് കാപ്പ നിയമപ്രകാരം ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ചിലധികം കേസുകളിലെ പ്രതിയാണ് സെമീര്‍. ശനിയാഴ്ച്ച ഉച്ചയോടെയാണ് സെമീറിനെ ഹൊസ്ദുര്‍ഗ് സി.ഐ യു പ്രേമന്‍ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം പടന്നകാട് കരിവളത്തെ ശ്യാം മോഹനെ(27)യും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. കാപ്പ നിയമ പ്രകാരം അറസ്റ്റിലാകുന്നവരുടെ തടവ് കാലാവധി മുമ്പ് ആറ് മാസമായിരുന്നു. അടുത്ത കാലത്താണ് ഒരു വര്‍ഷമാക്കിയത്. ഈ കേസില്‍ ശികഷ ഒരുവര്‍ഷമാക്കിയശേഷം നടക്കുന്ന മൂന്നാമത്തെ അറസ്റ്റാണ് ഇത്.