കാഞ്ഞങ്ങാട്ടെ വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
Jun 1, 2012, 15:15 IST
കാഞ്ഞങ്ങാട്: വ്യാജ രേഖകള്‍ നിര്‍മ്മിച്ച് അനധികൃത പാസ്‌പോര്‍ട്ട് ആവശ്യക്കാര്‍ക്ക് തരപ്പെടുത്തികൊടുക്കുന്ന സംഘത്തിലെ ഒരാള്‍കൂടി പോലീസ് പിടിയിലായി. നീലേശ്വരം നെടുങ്കണ്ടയിലെ പി എ മമ്മുവിനെയാണ് (46) ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ്‌ചെയ്തത്. കഴിഞ്ഞദിവസം പടന്നക്കാട്ട് നിന്നാണ് മമ്മുവിനെ പോലീസ് പിടികൂടിയത്. ഗള്‍ഫില്‍ പാസ്‌പോര്‍ട്ട് നഷ്ടമായവര്‍ ഫോട്ടോ മാത്രം നല്‍കിയാല്‍ പേരും വിലാസവും വ്യാജമായി ഉണ്ടാക്കി പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചുകൊടുക്കുന്നതാണ് മമ്മുവിന്റെ രീതി.
കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യാജപാസ്‌പോര്‍ട്ട് മാഫിയാ സംഘത്തിലെ പ്രധാന കണ്ണികൂടിയാണ് മമ്മുവെന്ന് പോലീസ് പറഞ്ഞു. മമ്മുവിനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന ്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. അതിനിടെ മമ്മുവിനെ കൂടുതല്‍ ചോദ്യംചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി കസ്റ്റഡിയില്‍ കിട്ടുന്നതിന് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. മമ്മുവുമായി ബന്ധമുള്ള വ്യാജ പാസ്‌പോര്‍ട്ട് സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാനാണ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുന്നത്.
ഒരു പോലീസ് ഉദ്യോഗസ്ഥനും പോസ്റ്റ്മാനും ചില ട്രാവല്‍ ഏജന്‍സി സ്ഥാപന ഉടമകളും പ്രതികളായ കാഞ്ഞങ്ങാട്ടെ വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ ഇനിയും നിരവധി പേരെ പിടികിട്ടാനുണ്ട്. കൊളവയലിലെ ഒരു വാടകവീടും മറ്റും കേന്ദ്രീകരിച്ചാണ് വ്യാജപാസ്‌പോര്‍ട്ടുകള്‍ക്ക് ആവശ്യമായ രേഖകളുംമറ്റും തയ്യാറാക്കിയിരുന്നത്. വാടക വീടിന്റെ ഉടമസ്ഥയായ കൊളവയലിലെ ബീവി എന്ന സ്ത്രീയാണ് വ്യാജ പാസ്‌പോര്‍ട്ടിനുവേണ്ടിയുള്ള രേഖകള്‍ ഉണ്ടാക്കാന്‍ നേതൃത്വംനല്‍കിയിരുന്നത്. വ്യാജപാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട് ആദ്യം അറസ്റ്റിലാവയവരെ ചോദ്യം ചെയ്തപ്പോഴാണ് ബീവിയാണ് ഇത്തരംകാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നതെന്ന വിവരം പുറത്തുവന്നത്. എന്നാല്‍ ബീവിയെ കണ്ടെത്താന്‍ ഇനിയും പോലീസിന് കഴിഞ്ഞിട്ടില്ല. ബീവിയുടെ പേരും വിലാസവും വ്യാജമാണെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. ബീവി കൊളവയല്‍ സ്വദേശിനിയല്ലെന്നും അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു. ബീവിയെ കണ്ടെത്താന്‍ കോഴിക്കോട്, മലപ്പുറം ഭാഗങ്ങളില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചിരുന്നില്ല.

Keywords: Fake Passport case, Kanhangad, Arrest, Kasaragod