രോഗികള്‍ക്ക് സാന്ത്വനമായി ജില്ലാ ആശുപത്രിയില്‍ ഓണാഘോഷം
Aug 22, 2012, 21:37 IST
കാഞ്ഞങ്ങാട്: ജില്ലയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആതുരാലയമായ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ വിപുലമായ പരിപാടികളോടെ ഓണാഘോഷ പരിപാടികള്‍ അത്തപ്പൂക്കള മത്സരം നടന്നു. ജീവനക്കാര്‍ ക്കായുള്ള വിവിധ കായിക മല്‍സരങ്ങളും വടംവലി മല്‍സരവും നടന്നു. പരിപാടികളുടെ ഉദ്ഘാടനം സൂപ്രണ്ട് ഡോ.ജീജ എം.പി. ഉദ്ഘാടനം ചെയ്തു.
ഡോ. സിറിയക്ക് ആന്റണി, ഡോ. പി.പവിത്രന്‍, ഗിരീശന്‍, മോഹന്‍ദാസ്, കെ. അജയ്കുമാര്‍, പവിത്രന്‍, രമണി, രാജന്‍ കെ, പ്രവീണ്‍ തോയമ്മല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഓണോഘോഷ പരിപാടികളുടെ ഭാഗമായി വ്യാഴാഴ്ച രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഓണപായസം നല്‍കും. വൈകിട്ട് ജീവനക്കാരുടെ തിരുവാതിരകളി, ഗാനമേളയും നടക്കും. ആശുപത്രി സ്റ്റാഫ് കമ്മിറ്റിയാണ് ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
Keywords: Onam celebration, District hospital, Kanhangad, Kasaragod.