city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുന്‍ എം.എല്‍.എ അഡ്വ. കെ.പുരുഷോത്തമന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartrha.com 09.05.2014) മുന്‍ എം.എല്‍.എ യും പ്രമുഖ സി.പി.എം നേതാവുമായ അഡ്വ. കെ.പുരുഷോത്തമന്‍ (84) അന്തരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. ഹൊസ്ദുര്‍ഗ് ബാറിലെ പ്രമുഖ അഭിഭാഷകനും കാഞ്ഞങ്ങാട് നഗരസഭ മുന്‍ ചെയര്‍മാന്‍ കൂടിയായിരുന്നു അദ്ദേഹം.

1980ലും 84ലും ഉദുമയില്‍ നിന്നാണ് നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. സിപിഎം കാസര്‍ക്കോട് ജില്ലാ കമ്മിറ്റിയംഗമാണ്.

കാസര്‍കോട് ജില്ലയിലെ രാഷ്ട്രീയ-സാംസ്‌കാരിക മേഖലകളില്‍ സജീവ സാനിധ്യമായിരുന്നു.കോട്ടച്ചേരി സര്‍വീസ് ബാങ്ക്, കോപറേറ്റീവ് സ്‌റ്റോര്‍ എന്നിവയുടെ പ്രസിഡന്റ്എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1948 മുതല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാണ്.

ഹൃദ്‌രോഗത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് കൃത്രിമ ശ്വാസോഛാസം നല്‍കി വന്നിരുന്നു. പുരുഷോത്തമന്റെ ജീവന്‍ രക്ഷിക്കാന്‍ ഹൃദ്‌രോഗവിദഗ്ധന്‍ ഡോ.അഷ്‌റഫ്, മെഡിസിന്‍ വിഭാഗം തലവന്‍ ഡോ.വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ശ്രമം നടത്തി വരികയായിരുന്നു.

രക്ത സമ്മര്‍ദ്ദം സാധാരണ നിലയിലേക്ക് കൊണ്ടു വരാന്‍ കഴിഞ്ഞുവെങ്കിലും വെള്ളിയാഴ്ച ഉച്ചയോടെ മരണം സംഭവിച്ചു. വിവരമറിഞ്ഞ് ഉന്നത സി.പി.എം നേതാക്കളടക്കം നിരവധി പേര്‍ ആശുപത്രിയില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. അടുത്ത ബന്ധുക്കള്‍ മരണ സമയം ആശുപത്രിയിലുണ്ടായിരുന്നു.

മുന്‍ എം.എല്‍.എ അഡ്വ. കെ.പുരുഷോത്തമന്‍ അന്തരിച്ചുഉദുമയിലെ കാര്‍ത്ത്യായനിയാണ് ഭാര്യ. അഡ്വ. കെ ദിനേശ് കുമാര്‍,  ഗോവ ബെയ്ര്‍സ് ഡോഫ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലെ ടെക്‌നിക്ക്  ആന്റ് റെഗുലാരിറ്റി അഫേഴ്‌സിലെ ഡയറക്ടര്‍ കെ വിവേക് കുമാര്‍,അഡ്വ. കെ മനോജ് കുമാര്‍, പ്രീതി എന്നിവരാണ് മക്കള്‍. കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപിക മിനി, രഞ്ജന വിവേക്, രോഷിനി മനോജ്, ബാംഗ്ലൂരിലെ എഞ്ചിനീയര്‍ രാജ്‌മോഹന്‍ എന്നിവർ  മരുമക്കള്‍.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
മൊബൈല്‍ ഫോണില്‍ സംസാരിച്ചതിന് ടീച്ചറുടെ ശകാരം; പ്ലസ് ടു വിദ്യാര്‍ത്ഥിനി സ്‌കൂളില്‍ തൂങ്ങിമരിച്ചു

Keywords:  Kanhangad, Died, Obituary, Old MLA, CPM Worker, Chairman, K.Purushothaman, Medical College,

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia