ബാര്‍ബര്‍ ഷോപ്പില്‍വെച്ച് വൃദ്ധന് അടിയേറ്റു
Jul 4, 2015, 11:05 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 04/07/2015) കുശാല്‍നഗര്‍ സ്വദേശി ഇസ്മയിലെ (67) ബാര്‍ബര്‍ ഷോപ്പിന് സമീപം മൂന്നംഗ സംഘം അടിച്ചു പരിക്കേല്‍പ്പിച്ചു. കുശാല്‍നഗര്‍ ബാര്‍ബര്‍ ഷോപ്പിനടുത്ത് നില്‍ക്കുകയായിരുന്ന ഇസ്മയിലെ യാതൊരു പ്രകോപനവുമില്ലാതെ സുലു എന്ന യുവാവും രണ്ട് സുഹൃത്തുക്കളും ചേര്‍ന്നാണ് ആക്രമിച്ചത്.
സുലുവിനും കണ്ടാലറിയാവുന്ന മറ്റ് രണ്ട് പേര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. പ്രതികള്‍ക്കുവേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.
Keywords : Kanhangad, Attack, Assault, Kerala, Kasaragod, Old aged man assaulted