വൈദ്യുതി ട്രാന്‍സ്ഫോര്‍മറില്‍ നിന്നും ഓയില്‍ മോഷണം
Apr 25, 2012, 17:56 IST
കാഞ്ഞങ്ങാട്: മാവുങ്കാല്‍ വൈദ്യുതി സെക്ഷന്‍ പരിധിയിലെ തോയമ്മലിലുള്ള വൈദ്യുതി ട്രാന്‍സ്ഫോര്‍മറില്‍ നിന്നും കാരാട്ട് വയലിലെ ട്രാന്‍സ്ഫോര്‍മറില്‍ നിന്നും വന്‍തോതില്‍ ഓയില്‍ ചോര്‍ത്തി. തോയമ്മലില്‍ ജില്ലാശുപത്രിക്കടുത്ത് 150 മീറ്റര്‍ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ട്രാന്‍സ്ഫോര്‍മറില്‍ നിന്ന് 200 ലിറ്റര്‍ ഓയിലാണ് കവര്‍ന്നത്. തോയമ്മലിലെ ട്രാന്‍സ്ഫോര്‍മര്‍ കേടായ വിവരമറിഞ്ഞ് കാസര്‍കോട്ടെ മെയിന്റന്‍സ് വിംഗ് നടത്തിയ പരിശോധനയിലാണ് ഓയില്‍ ചോര്‍ത്തിയതായി കണ്ടെത്തിയത്.
ഇതുമൂലം വൈദ്യുതി വിതരണം തടസ്സപ്പെടുകയും നാനൂറോളം ഉപഭോക്താക്കള്‍ ദുരിതത്തിലാവുകയും ചെയ്തു. ജില്ലാശുപത്രിയിലേക്കുള്ള കുടിവെള്ള വിതരണവും തടസ്സപ്പെട്ടു. കെഎസ്ഇബി മാവുങ്കാല്‍ സെക്ഷനിലെ അസിസ്റന്റ് എന്‍ജിനീയറുടെ പരാതിയില്‍ ഇതു സംബന്ധിച്ച് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ നിര്‍ദ്ദേശത്തെതുടര്‍ന്ന് മറ്റ് വൈദ്യുതി ട്രാന്‍സ്ഫോര്‍മറുകളിലും അധികൃതര്‍ പരിശോധന നടത്തി. കാരാട്ട് വയലിലെ ട്രാന്‍സ്ഫോര്‍മറില്‍ നിന്ന് 120 ലിറ്റര്‍ ഓയില്‍ ചോര്‍ത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഉടന്‍ തന്നെ ഓയില്‍ ഒഴിച്ചതിനാല്‍ ട്രാന്‍സ്ഫോര്‍മറിന്റെ തകരാര്‍ പരിഹരിക്കപ്പെട്ടു. രണ്ട് മാസം മുമ്പ് മാവുങ്കാലിലെയും മടിക്കൈയിലേയും വൈദ്യുതി ട്രാന്‍സ്ഫോര്‍മറുകളില്‍ നിന്ന് ഓയിലുകള്‍ ചോര്‍ത്തിയിരുന്നു.
പൊതുവെ വൈദ്യുതി പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ട്രാന്‍സ്ഫോര്‍മറുകളില്‍ ഓയിലുകള്‍ ചോര്‍ത്തുന്നത് വൈദ്യുതി വിതരണ തടസ്സത്തിനും വോള്‍ട്ടേജ് ക്ഷാമത്തിനും ഇടവരുത്തുന്നു. ഇലക്ട്രിക്ക് കാര്യങ്ങളില്‍ വൈദഗ്ധ്യമുള്ളവര്‍ക്ക് മാത്രമെ ട്രാന്‍സ്ഫോര്‍മറുകളില്‍ നിന്നും ഓയിലുകള്‍ ചോര്‍ത്തിയെടുക്കാന്‍ സാധിക്കുകയുള്ളൂ. വന്‍ മാഫിയാ സംഘം തന്നെ ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നതായാണ് വിവരം.

Keywords: Oil robbery, Transformer, Thoyammal, Kanhangad, Kasaragod