city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒളിച്ചോടിയ നേഴ്സിംഗ് വിദ്യാര്‍ത്ഥിനിയും കാമുകനും കോടതിയില്‍ ഹാജരായി


ഒളിച്ചോടിയ നേഴ്സിംഗ് വിദ്യാര്‍ത്ഥിനിയും കാമുകനും കോടതിയില്‍ ഹാജരായി
Athira S Nair
കാഞ്ഞങ്ങാട്: പൂച്ചക്കാട് യുവാവിനോടൊപ്പം നാടുവിട്ട നേഴ്സിംഗ് വിദ്യാര്‍ത്ഥിനി ആതിരയെ സ്വന്തം വീട്ടുകാര്‍ക്ക് കൈമാറാനുള്ള യുവാവിന്റെ വീട്ടുകാരുടെ നീക്കം പാളി.  കമിതാക്കള്‍ തിങ്കളാഴ്ച ഹൊസ്ദുര്‍ഗ് ഒന്നാംക്ളാസ് മജിസ്ത്രേട്ട് കോടതി(ഒന്ന്)യില്‍  ഹാജരായി. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ നഴ്സിംഗ് എക്സറേ വിഭാഗം വിദ്യാര്‍ത്ഥിനിയായിരുന്ന പത്തനംതിട്ട സ്വദേശിനി ആതിര ആര്‍ നായര്‍ (20) പൂച്ചക്കാട് സ്വദേശി സൈഫുദ്ദീനോടൊപ്പം ഇക്കഴിഞ്ഞ 22നാണ് നാടുവിട്ടത്.  സ്വകാര്യ ആശുപത്രിയില്‍ രോഗിയെ പരിചരിക്കാനെത്തിയ യുവാവുമായി ആതിര പ്രണയത്തിലാവുകയായിരുന്നു. ഫിബ്രവരി 22ന് ഇരട്ട സഹോദരിയായ ആര്യയോടൊപ്പം പത്തനംതിട്ടയില്‍ നിന്നും ബസ് മാര്‍ഗം കാഞ്ഞങ്ങാട് ബസ്സ്റാന്റില്‍ ഇറങ്ങിയ ആതിര യുവാവിനോടൊപ്പം അപ്രത്യക്ഷമാവുകയായിരുന്നു.

നാടുവിട്ട കമിതാക്കള്‍ ബാംഗ്ളൂരിലും മറ്റുമായി കഴിയുകയായിരുന്നുവെന്നാണ് വിവരം. ഇതിനിടെ യുവാവിന്റെ ബന്ധുക്കള്‍ ഇരുവരെയും അനുനയിപ്പിച്ച് കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുവന്ന് കുണിയ ദേശീയ പാതയിലെ യുവാവിന്റെ ബന്ധുവീട്ടില്‍ താമസിപ്പിച്ചു തുടര്‍ന്ന് യുവാവിന്റെ ബന്ധുക്കള്‍, ആതിരയുടെ മാതാപിതാക്കളെ കഴിഞ്ഞ ദിവസം രാത്രി വിളിച്ചുവരുത്തി യുവതിയെ കൈമാറാന്‍ ശ്രമിച്ചുവെങ്കിലും കമിതാക്കള്‍ വഴങ്ങിയില്ല.  പത്തനം തിട്ടയില്‍ നിന്നെത്തിയ ആതിരയുടെ അമ്മയും അച്ഛനുമടങ്ങുന്ന സംഘവുമായി  കുണിയയില്‍ ഇതേ ചൊല്ലി ചില്ലറ പ്രശ്നങ്ങള്‍ ഉണ്ടാവുകയും ചെയ്തു. തുടര്‍ന്ന് തിങ്കളാഴ്ച ഇരുവരും ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരായി.

ആതിരയെ കാണാനില്ലെന്ന് കാണിച്ച് സഹോദരി ആര്യ നേരത്തെ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയിരുന്നു.  ഇതുകൂടി പരിഗണിച്ച്  ഉച്ചക്ക് ശേഷം ഇക്കാര്യത്തില്‍ ഒന്നാംക്ളാസ് മജിസ്ത്രേട്ട് എം.രമേശന്‍ വിധി പറയും.  ഇതിനിടെ കാണാതാവുന്ന പെണ്‍കുട്ടികളെ കണ്ടെത്തിയാല്‍ ഉത്തരവാദപ്പെട്ട രക്ഷിതാക്കളെ ഏല്‍പ്പിക്കണമെന്ന് കേരള ഹൈക്കോടതി കഴിഞ്ഞ ആഴ്ച വിധി പ്രഖ്യാപിച്ചിട്ടുണ്ട്.  2012  (1) കെഎച്ച്സി 531 നമ്പര്‍ ഓര്‍ഡറായി പുറത്തിറങ്ങിയ സുപ്രധാനമായ ഈ ഉത്തരവ് കമിതാക്കളോടൊപ്പം ഒളിച്ചോടുന്ന പെണ്‍കുട്ടികള്‍ക്ക് വിനയായി തീരുമെന്ന് ഉറപ്പാണ്.


Keywords: Missing, Nursing Student, Youth, Love, Kanhangad, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia