ലീഗിന്റെ അഴിമതി ബന്ധം ദുരന്തമെന്ന് സെക്യുലര്‍ കോണ്‍ഫറന്‍സ്
Apr 1, 2015, 10:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01/04/2015) ബാര്‍ കോഴ വിവാദത്തില്‍ ലീഗ് നേതാക്കള്‍ മദ്യസ്ഥരാകുന്നത് ചരിത്ര ദുരന്തമാണെന്ന് നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എം.എ ജലീല്‍ പുനലൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പാണക്കാട് തങ്ങള്‍ നില്‍ക്കുന്ന ലീഗിന്റെ എം.എല്‍.എമാരും നേതാക്കളും കോടികളുടെ കോഴയുടെ ഏജന്റുമാരായി. കോഴ, തട്ടിപ്പ്, പെണ്‍വാണിഭം തുടങ്ങിയവ നടത്തുന്നവരെ സംരക്ഷിക്കുന്ന ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹൈദരലി ശിഹാബ് തങ്ങള്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ വൈസ് പ്രസിഡണ്ട് സ്ഥാനം രാജിവെക്കണമെന്നും ജലീല്‍ ആവശ്യപ്പെട്ടു.
വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് മാട്ടുമ്മല്‍ ഹസന്‍, അലി പൂച്ചക്കാട്, പി.എച്ച് അബ്ദുല്‍ ഖാദര്‍ ഹാജി, മുഹമ്മദ്കുഞ്ഞി മുബാറക് എന്നിവരും ഉണ്ടായിരുന്നു.

Keywords: Muslim-league, Conference, Bar, State, Kanhangad, Kerala