അമേരിക്കന്‍ മണിചെയിന്‍ തട്ടിപ്പ് കമ്പനി കാസര്‍കോട്ട് ചുവടുറപ്പിക്കുന്നു
Dec 20, 2011, 15:12 IST
കാഞ്ഞങ്ങാട്: രക്തശുദ്ധീകരണം, സൗന്ദര്യവര്‍ദ്ധനവ്, കരളിന്റെ സുരക്ഷ, ഹൃദയസംരക്ഷണം എന്നിവയ്ക്കുള്ള മാജിക്ക് ജ്യൂസുമായി അമേരിക്കന്‍ മണിചെയിന്‍ തട്ടിപ്പ് കമ്പനി കാസര്‍കോട് ജില്ലയിലും ചുവടുറപ്പിക്കുന്നു.
ഒന്നിന് രണ്ടായിരം രൂപ വീതം എണ്ണായിരം രൂപക്ക് നാല് കുപ്പികള്‍ വാങ്ങിയാല്‍, മണിചെയിനില്‍ അംഗമാകാമെന്നും, ഇതില്‍ രണ്ടുകുപ്പികള്‍ വിറ്റഴിച്ചാല്‍ ജ്യൂസൊന്നിന് ആയിരം രൂപേയാളം കമ്മീഷന്‍ കിട്ടുമെന്നും പ്രഖ്യാപിച്ച് അമേരിക്കന്‍ ബ്രാന്‍ഡായ 'മൊണാവിയ'എന്ന കമ്പനി കേരളത്തില്‍ നിന്നും കൊയ്യുന്നത് ലക്ഷക്കണക്കിന് രൂപയാണ്.
നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് കമ്പനികള്‍ക്കെതിരെ നടപടികള്‍ സര്‍ക്കാര്‍ ശക്തമാക്കിയിരിക്കെ ആരോഗ്യ പാനീയ വില്‍പ്പനയെന്ന പേരിലാണ് 'മൊണാവി' യുടെ വരവ്. എണ്ണായിരം രൂപക്ക് നാല് കുപ്പി ഹെല്‍ത്ത് ജൂസ് നല്‍കുകയും തുടര്‍ന്ന് ഇവരെ ഇരുവശങ്ങളിലും കണ്ണികളായി ചേര്‍ത്ത് ലക്ഷങ്ങളുടെ തട്ടിപ്പ് ജൂസ് വിറ്റഴിക്കുകയുമാണ് മൊണാവിയയുടെ പദ്ധതി. ആവൈ, ആര്‍ എം പി തുടങ്ങിയ മള്‍ട്ടി നാഷണല്‍ മാര്‍ക്കറ്റിങ്ങുകളുടെ ഏജന്റായി പ്രവര്‍ത്തിച്ച് ലക്ഷങ്ങള്‍ തട്ടിയവര്‍ തന്നെയാണ് 'മൊണാവി'യുടെ പിറകിലുമുള്ളത്.
മണിചെയിന്‍ തട്ടിപ്പിനെതിരെ സമരം നയിച്ച ഡിവൈഎഫ്‌ഐ നേതാവ് മുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ വരേ ഇതില്‍ പങ്കാളികളാണ്. എഎ ന്‍ടിയുസി-സിഐടിയു തൊഴിലാളി നേതാക്കളും ചിലയിടങ്ങളില്‍ മാജിക്ക് ജ്യൂസിന്റെ പ്രചാരകരായി രംഗത്തിറങ്ങിയിട്ടുണ്ട്.
മാജിക്ക് ജ്യൂസുകള്‍ വാങ്ങിയവര്‍ കണ്ണികളായി ചേര്‍ക്കുന്നവര്‍ വീണ്ടും നാല് കുപ്പികള്‍ വീതം വാങ്ങുകയും അവര്‍ ചേര്‍ക്കുന്നവരും ജ്യൂസ് കുപ്പികള്‍ വാങ്ങുന്നതിലൂടെ കേരളത്തില്‍ ആയിരകണക്കിന് മാജിക്ക് ജൂസുകള്‍ വിറ്റഴിയുമെന്ന് കമ്പനി കണക്കുകൂട്ടുന്നുണ്ട്. അമേരിക്കയില്‍ തകര്‍ന്നടിഞ്ഞ മാര്‍ക്കറ്റിംങ് കമ്പനിയാണ് മൊണാവി.
Keywords: Money chain, Kanhangad, Kasaragod